കുത്തിയവനെ കണ്ടെത്തി; ജനറൽ കോച്ചിൽ പതുങ്ങിയിരുന്ന് യാത്ര ചെയ്യവെ പൊക്കിയത് RPF; മുംബൈ പൊലീസ് ഛത്തീസ്ഗഡിലേക്ക്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുത്തിയവനെ കണ്ടെത്തി; ജനറൽ കോച്ചിൽ പതുങ്ങിയിരുന്ന് യാത്ര ചെയ്യവെ പൊക്കിയത് RPF; മുംബൈ പൊലീസ് ഛത്തീസ്ഗഡിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2025, 06:33 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നടൻ സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെന്ന് കരുതുന്നയാളെ പിടികൂടിയതായി റിപ്പോർട്ട്. ഛത്തീസ്​ഗഡിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഉടൻ തന്നെ മുംബൈയിലേക്ക് കൊണ്ടുവരും. അപ്പാർട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങളിൽ കണ്ട യുവാവിനെ തന്നെയാണ് ഛത്തീസ്​ഗഡിലെ ദുർ​ഗിൽ നിന്ന് പിടികൂടിയതെന്നാണ് വിവരം.

ട്രെയിനിലെ ജനറൽ കോച്ചിൽ നിന്ന് ആർപിഎഫ് ഉദ്യോ​ഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. ഇക്കാര്യം ​ദുർ​ഗിലെ ഇൻചാർജായ സഞ്ജീവ് സിൻഹ എഎൻഐയോട് സ്ഥിരീകരിച്ചു. ആകാശ് കനോജിയ എന്ന യുവാവാണ് ദുർഗിൽ കസ്റ്റഡിയിലുള്ളത്.

സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതി ജ്ഞാനേശ്വരി എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുന്നതായി മുംബൈ പൊലീസിൽ നിന്ന് വിവരം ലഭിച്ചിരുന്നതായി ആർപിഎഫ് ഉദ്യോ​ഗസ്ഥൻ സഞ്ജീവ് സിൻഹ പറഞ്ഞു. പ്രതിയുടെ ഫോട്ടോയും ടവർ ലൊക്കേഷനും മുംബൈ പൊലീസ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ജനറൽ കോച്ചിൽ നിന്ന് പ്രതിയെ കണ്ടെത്തി. മുംബൈ പൊലീസ് ഉദ്യോ​ഗസ്ഥർ വീഡിയോ കോൾ വഴി ബന്ധപ്പെടുകയും പ്രതിയെ സ്ഥിരീകരിക്കുകയും ചെയ്തു. മുംബൈ പൊലീസ് സംഘം ഉടൻ ദുർ​ഗിലെത്തി കസ്റ്റഡിയിലെടുത്തയാളെ വിശദമായി ചോദ്യം ചെയ്യും. – സഞ്ജീവ് സിൻഹ പ്രതികരിച്ചു.

രാജ്യമെമ്പാടും ചർച്ചയായ കേസിലെ പ്രതിയെ ഛത്തീസ്​ഗഡിൽ നിന്ന് പിടികൂടിയെന്ന വാർത്ത മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയും സ്ഥിരീകരിച്ചു. മുംബൈ പൊലീസെത്തിയാൽ പ്രതിയെ കൈമാറുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു മുംബൈ ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ വച്ച് സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ടത്. വീട്ടിൽ മോഷണത്തിന് കയറിയ കള്ളനെ പ്രതിരോധിക്കുന്നതിനിടെയായിരുന്നു ആക്രമണം. നടന്റെ ഇളയമകൻ ഉറങ്ങിക്കിടന്ന റൂമിലേക്ക് പ്രവേശിച്ച കള്ളനെ വീട്ടിലെ ജോലിക്കാരിയാണ് ആദ്യം കണ്ടത്. തുടർന്നുണ്ടായ ബഹളത്തിന് പിന്നാലെ സെയ്ഫ് ഓടിവരികയും കള്ളനെ കീഴ്പ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. കഴുത്തിലും കൈയിലും നട്ടെല്ലിലും ആഴത്തിൽ മുറിവേറ്റ സെയ്ഫ് അലി ഖാനെ അർദ്ധരാത്രി ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയകൾക്ക് ശേഷം ഐസിയുവിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന നടന്റെ ആരോ​ഗ്യനില നിലവിൽ തൃപ്തികരമാണ്.

Tags: Saif Ali KhanChhattisgarhSaif Ali Khan AttackerSaif Ali Khan attack
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies