ശബരിമലയേയും ശരണം വിളിയേയും അവഹേളിച്ച് ഒരു കൂട്ടം യുവാക്കളുടെ പേക്കൂത്ത്. ആത്മ സമർപ്പണത്തോടെയുള്ള ശരണം വിളിയെ കേട്ടാൽ അറയ്‌ക്കുന്ന പദം പ്രയോഗങ്ങളോടെ വികൃതിമാക്കി ആഘോഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. KALLU_ ASIQ- എന്ന ഇൻസ്റ്റഗ്രാം ഐഡിയിൽ നിന്നാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. “ശരണം ശരണം ഭഗവാനേ” എന്ന തുടങ്ങുന്ന ശരണംവിളിയേ “തരണം തരണം ആട്ടിൻ തല” എന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
“തരണം തരണം ആട്ടിൻ തലയും തരണം തരണം കോഴിക്കാല്-
തരണം തരണം ആട്ടിൻ തലയും തരണം തരണം കോഴിക്കാല്-
അമ്മായേ അമ്മോച്ചാ…..മത്തി പൊരിച്ചത് വേണ്ടേ വേണ്ട… ഉണ്ടക്കായി വേണ്ടേ വേണ്ടാ” എന്നിങ്ങനെ പോകുന്ന വരികൾ. ഹൈന്ദവ വിശ്വാസത്തെ ബോധപൂർവ്വം വ്രണപ്പെടുത്തുന്ന തരത്തിൽ ശരണം വിളിയുടെ അതേ താളത്തിലും ഈണത്തിലുമാണ് ഇത് പാടുന്നത്.
ഒരു വീടിന്റെ സ്വീകരണ മുറിയിൽ നിന്നാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്ന് വ്യക്തം. അറബിയിൽ എഴുതി വചനങ്ങൾ അവിടെ ഭിത്തിയിൽ തൂക്കിയിട്ടുണ്ട്. കൂടാതെ തൊപ്പി ധരിച്ചിരിക്കുന്ന പുരുഷൻമാരെയും ദൃശ്യങ്ങളിൽ കാണാം. വീഡിയോ വിവാദമായതിന് പിന്നാലെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ വാട്സ്അപ്പ് ഗ്രൂപ്പുകൾ വഴി വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഹിന്ദു വിശ്വാസങ്ങളേയും ആചാരങ്ങളെയും കരുതിക്കൂട്ടി അവഹേളിക്കുന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രചരിക്കുന്നത് വർദ്ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം ഗുരുവായൂരിൽ നിന്നും പ്രചരിച്ച് ഹോട്ടലുടമയുടെ പ്രവൃത്തി വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പിന്നാലെ മനോരാഗിയാക്കി ഇയാളെ രക്ഷപ്പെടുത്താനാണ് പൊലീസ് ശ്രമിച്ചത്.