​ഗ്രീഷ്മയ്ക്ക് തൂക്കുകയർ; വധശിക്ഷ വിധിച്ച് കോടതി; മരണക്കിടക്കിയലും കാമുകിയെ വിശ്വസിച്ച ഷാരോണിന് നീതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

​ഗ്രീഷ്മയ്‌ക്ക് തൂക്കുകയർ; വധശിക്ഷ വിധിച്ച് കോടതി; മരണക്കിടക്കിയലും കാമുകിയെ വിശ്വസിച്ച ഷാരോണിന് നീതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2025, 11:33 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ‘പ്രണയത്തെ’ കൊന്ന ​ഗ്രീഷ്മയ്‌ക്ക് വധശിക്ഷ. പാറശ്ശാല ഷാരോൺ കൊലക്കേസിൽ ഒന്നാംപ്രതിയും കാമുകിയുമായ ​ഗ്രീഷ്മയ്‌ക്ക് തൂക്കുകയറാണ് കോടതി വിധിച്ചത്. തട്ടിക്കൊണ്ടുപോകലിന് പത്ത് വർഷം തടവും അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിച്ചതിന് അഞ്ച് വർഷം തടവും ശിക്ഷയനുഭവിക്കണം. അപൂർവങ്ങളിൽ അപൂർവമായ കേസായി ഷാരോൺ വധം കണക്കിലെടുക്കണമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്.

മൂന്നാം പ്രതിയും ​ഗ്രീഷ്മയുടെ അമ്മാവനുമായ നിർമൽ കുമാർ നായർക്ക് 3 വർഷം തടവാണ് ശിക്ഷ. 50,000 രൂപ പിഴയും വിധിച്ചു. തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്ന കുറ്റമാണ് നിർമൽ കുമാറിനെതിരെ തെളിഞ്ഞത്. നെയ്യാറ്റിൻകര സെഷൻസ് കോടതിയുടേതാണ് ശിക്ഷാവിധി. ജഡ്ജി എ.എം ബഷീറായിരുന്നു ശിക്ഷ വിധിച്ചത്.

ശിക്ഷ പ്രസ്താവിക്കുന്നതിന് മുൻപ് കോടതി മുറിക്കുള്ളിൽ പൊട്ടിക്കരഞ്ഞ ​ഗ്രീഷ്മ, വിധി വന്നതോടെ പ്രതികരണമില്ലാതെ ​നിന്നു. ശിക്ഷാ വിധി കേട്ട ഷാരോണിന്റെ കുടുംബം കോടതിമുറിക്കുള്ളിൽ വിതുമ്പുകയും ചെയ്തു.

കേസ് അന്വേഷിച്ച പൊലീസ് സംഘത്തെ കോടതി അഭിനന്ദിച്ചിരുന്നു. ഗ്രീഷ്മയ്‌ക്കെതിരായ കുറ്റങ്ങൾ സമർത്ഥമായി തെളിയിച്ചതിൽ കേരള പോലീസിന് അഭിമാനിക്കാമെന്ന് കോടതി പറഞ്ഞു. പ്രതി ഗ്രീഷ്മയെക്കുറിച്ച് നിർണായക നിരീക്ഷണങ്ങളും കോടതി നടത്തി.

READ MORE: “മരണക്കിടക്കയിലും അവളെ സ്നേഹിച്ചു!! ഗ്രീഷ്മയുടേത് വിശ്വാസ വഞ്ചന; ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി“- കോടതി

അപൂർവങ്ങളിൽ അപൂർവമായ കേസായി പരി​ഗണിക്കണമെന്നും പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നുമായിരുന്നു ഷാരോണിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടത്. ഷാരോണിനെയല്ല അയാളുടെ പ്രണയത്തെയാണ് ഗ്രീഷ്മ കൊന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ഗ്രീഷ്മയുടെ പ്രായം, തുടർപഠനം ഇവയൊക്കെ മുന്നിൽ കണ്ട് ശിക്ഷയുടെ കാലാവധി കുറയ്‌ക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. എന്നാൽ ക്രൂരതയുടെ ഗൗരവം കണക്കിലെടുത്ത കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.

പാറശ്ശാല സ്വദേശിയായ ഷാരോൺ രാജിനെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ കാമുകിയായ പ്രതി ​ഗ്രീഷ്മയ്‌ക്ക് എന്തുശിക്ഷ ലഭിക്കുമെന്നറിയാൻ നൂറുകണക്കിനാളുകളാണ് കോടതി പരിസരത്ത് തടച്ചുകൂടിയത്. ഷാരോണിന്റെ കുടുംബാം​ഗങ്ങളും കോടതിയിലെത്തിയിരുന്നു. നെയ്യാറ്റിൻകര കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന എല്ലാ അഭിഭാഷകരും വിധി കേൾക്കാൻ എത്തി.

Tags: Greeshma caseSHARON CASESharon Murder case
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies