"പണം തട്ടുക, വേഗം ബംഗ്ലാദേശിലേക്ക് മുങ്ങുക"; ഷെരീഫുൾ ഇസ്ലാമിന്റെ പദ്ധതിയെക്കുറിച്ച് പൊലീസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“പണം തട്ടുക, വേഗം ബംഗ്ലാദേശിലേക്ക് മുങ്ങുക”; ഷെരീഫുൾ ഇസ്ലാമിന്റെ പദ്ധതിയെക്കുറിച്ച് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2025, 01:23 pm IST
FacebookTwitterWhatsAppTelegram

മുംബൈ: സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ബം​ഗ്ലാദേശി പൗരൻ അറസ്റ്റിലായതോടെ അനവധി ചോദ്യങ്ങളും സംശയങ്ങളും പൊതുസമൂഹത്തിൽ നിന്നുയർന്നിരുന്നു. പ്രതി ഷെരീഫുൾ ഇസ്ലാം എന്തുകൊണ്ട് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ചു? മോഷ്ടിക്കാൻ ആ വീടുതന്നെ തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത് എന്തെല്ലാം. പ്രതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തെല്ലാമായിരുന്നു?

ഈ ചോദ്യങ്ങൾക്കെല്ലാം അക്രമി നൽകുന്ന വിശദീകരണങ്ങൾ ഇങ്ങനെയാണ്.. കടുത്ത ദാരിദ്ര്യം, അസുഖബാധിതയായ അമ്മ ഇതെല്ലാമാണ് മോഷണത്തിന് പ്രേരിപ്പിച്ചെന്നാണ് പ്രതി പറയുന്നത്.

താനെയിലെ റെസ്റ്റോറന്റിലായിരുന്നു ജോലി. ഇതിന്റെ കരാർ അവസാനിച്ചതോടെ ജോലി നഷ്ടപ്പെട്ടു. കയ്യിൽ അഞ്ചുപൈസയില്ലാതായി. അതിസമ്പന്നരുടെ വീടുകളിൽ മോഷണം നടത്തിയ പണവുമായി വേ​ഗം ബംഗ്ലാദേശിലേക്ക് തിരിച്ചുപോവുക എന്നതായിരുന്നു പിന്നീടുള്ള ലക്ഷ്യം. ഇതിനായി പ്രമുഖനായ സെലിബ്രിറ്റിയുടെ വീട് തെരഞ്ഞെടുത്തു. വിലപിടിപ്പുള്ള പലതും അദ്ദേഹത്തിന്റെ വീട്ടിലുണ്ടാകുമെന്ന് മനസിൽ കണ്ടാണ് സെയ്ഫിന്റെ വീട്ടിൽ കയറിയതെന്നാണ് നി​ഗമനം. പൊലീസുകാരാണ് ഈ വിശദീകരണം നൽകിയത്. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് പ്രതി.

താനെയിലെ ഹോട്ടൽ ജോലിക്ക് മുൻപ് വർളിയിലെ റെസ്റ്റോറന്റിലായിരുന്നു ഷെരീഫുൾ ഇസ്ലാമിന് ജോലി. പ്രതിമാസം 13,000 രൂപയായിരുന്നു ശമ്പളം. അമ്മയുടെ ചികിത്സയ്‌ക്കായി 12,000 രൂപ ബം​ഗ്ലാദേശിലേക്ക് അയക്കുമായിരുന്നുവെന്ന് പ്രതി പൊലീസിന് മൊഴി നൽകി. ജോലിക്കിടെ മോഷണം നടത്തിയതിനായിരുന്നു അവിടെ നിന്ന് പിരിച്ചുവിട്ടത്. ശേഷം താനെയിലെ റെസ്റ്റോറന്റിൽ ജോലി ചെയ്യുകയായിരുന്നു.

Tags: Saif Ali KhanSaif Ali Khan attack
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies