മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
കോടതി കേസുകളിൽ പ്രതികൂലമായ നടപടി ഉണ്ടാവും. അനാവശ്യമായ അതിര് തർക്കത്തിൽ അയൽവാസികളുമായി വാക്കു തർക്കത്തിൽ ഏർപ്പെടേണ്ട അവസ്ഥ സംജാതമാകും. അപമാനം, അലച്ചിൽ എന്നിവ നേരിടേണ്ടി വരും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
കുടുംബ സൗഖ്യകുറവ്, ബന്ധജനങ്ങളുമായി കലഹം, കാര്യതടസ്സം എന്നിവ ഉണ്ടാകും. ഭക്ഷണകാര്യങ്ങളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ ഭക്ഷ്യ വിഷ ബാധ ഏൽക്കേണ്ടി വരും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
ദാമ്പത്യഐക്യം, വാഹനഭാഗ്യം, ബന്ധുജനസമാഗമം, നിദ്രാസുഖം, പ്രേമകാര്യങ്ങൾ പൂവണിയുക എന്നിവ ഉണ്ടാകും. നല്ല ജീവിത പങ്കാളിയെ ലഭിക്കും. ജോലിയിൽ ഉന്നത സ്ഥാന ലബ്ധി, കീർത്തി എന്നിവ ഉണ്ടാകും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കല, സാഹിത്യം, സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും അവാർഡും ലഭിക്കും. ദൂരദേശ യാത്ര, രോഗശാന്തി എന്നിവ ഉണ്ടാകും .
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
അനാവശ്യമായ വാക്ക് തർക്കങ്ങളിൽ തൊഴിൽ ഇടങ്ങളിൽ പ്രശ്‌നം എന്നിവ ഉണ്ടാകും. സാമ്പത്തീക കാര്യങ്ങളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ പണം നഷ്ട്ടമുണ്ടാകും. മനഃ സുഖക്കുറവ് അനുഭവപ്പെടും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
മാതാപിതാക്കൾക്കോ സന്താനങ്ങൾക്കോ അസുഖങ്ങൾ ഉണ്ടാവാനും ആശുപത്രി വാസത്തിനോ സാധ്യത ഉണ്ട്. ഉദര സംബന്ധമായ പ്രശ്നങ്ങൾക്കു വിദഗ്‌ധ ഡോക്ടറുടെ നിർദേശം സ്വീകരിക്കുവാൻ സാധിക്കും
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
അസാമാന്യമായ ബുദ്ധിശക്തിയും ചിന്താശേഷിയും പ്രകടിപ്പിക്കുന്ന സാഹചര്യങ്ങൾ സംജാതമാകും. മാറ്റുള്ളവരോട് കൂടി ആലോചിച്ചു ചെയ്യുന്ന പ്രവർത്തനങ്ങൾ ലക്ഷ്യം കാണും. ശത്രുക്കളുടെ മേൽ വിജയം ഉണ്ടാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
കുടുംബത്തിൽ അസ്വസ്ഥതയും മനസമാധാനം നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകും. ഉദര വാത പിത്ത കഫ രോഗങ്ങൾ മൂർച്ഛിക്കാൻ സാധ്യത ഉണ്ട്. മാതാപിതാക്കളുമായോ സന്താനങ്ങളുമായോ അനാവശ്യമായ കലഹത്തിൽ ഏർപെടേണ്ടി വന്നേക്കാം.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
വളരെ കാലമായി ഉണ്ടായിരുന്ന രോഗങ്ങൾ മാറി മനസ്സമാധാനവും സന്തോഷവും ലഭിക്കും. അപ്രതീഷിതമായി സമ്മാനങ്ങളോ വിലപിടിപ്പുള്ള പാരിതോഷികങ്ങളോ ലഭിക്കുവാൻ സാധ്യത ഉണ്ട്. ഇന്ന് പൂരാടം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
തൊഴിൽ ക്ലേശങ്ങൾ വർദ്ധിക്കുകയും തൊഴിൽ മേഖലകളോട് ബന്ധപ്പെട്ട് ദീർഘ ദൂര യാത്രകൾ അനിവാര്യമായി വരും. അസാധാരണമായ വ്യക്തിത്വമുള്ള ആളുകളെ പരിചയപ്പെടാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
കുടുംബ ബന്ധു ജനങ്ങളിൽ നിന്നും അപ്രതീക്ഷിതമായ സഹായസഹകരണങ്ങൾ ലഭിക്കും. ബന്ധു ജനസമാഗമം, ധനലാഭം കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ സംഭവിക്കുകയും ചെയ്യും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
സർക്കാർ ജോലിക്ക് പരിശ്രമിയ്‌ക്കുന്നവർക്ക് അർഹമായ ജോലി ലഭിക്കുവാൻ സാധ്യത ഉണ്ട്. വിദഗ്‌ധ ഉപദേശം തേടി ചെയ്യുന്ന പ്രവർത്തനങ്ങൾ ലക്ഷ്യ പ്രാപ്തി കൈവരിക്കും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)















