ഭാ​ഗ്യലക്ഷ്മിക്ക് അധികാര മോഹം, അവരുടെ ഈ​ഗോയും ഇരട്ടത്താപ്പും സംഘടന തകർത്തു: ആഞ്ഞടിച്ച് മേക്കപ്പ് ആർട്ടിസ്റ്റ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭാ​ഗ്യലക്ഷ്മിക്ക് അധികാര മോഹം, അവരുടെ ഈ​ഗോയും ഇരട്ടത്താപ്പും സംഘടന തകർത്തു: ആഞ്ഞടിച്ച് മേക്കപ്പ് ആർട്ടിസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2025, 07:52 pm IST
Facebook
Twitter
WhatsAppTelegram

തൊഴിൽ മേഖലയിൽ നിന്ന് നേരിട്ട ലൈം​ഗികാതിക്രമങ്ങളും ഒഴിവാക്കലുകളും വെളിപ്പെടുത്തി മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റ് ശിവപ്രിയ മനീഷ്യ. കത്തിൽ ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മേക്കപ്പ് ഡിസൈനർ മിറ്റ ആൻ്റണിക്കെതിരെയും ​ഗുരുതര ആരോപണങ്ങളാണുള്ളത്. 2014 എനിക്ക് സജി കൊരട്ടി എന്ന മേക്കപ് മാനിൽ നിന്ന് ലൈം​ഗികാതിക്രമണവും ഹരാസ്മെന്റും നേരിട്ടപ്പോൾ ഫെഫ്കയിലെ മേക്കപ്പ് സംഘടനയിൽ പരാതി കൊടുത്തെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്നും മാത്രമല്ല തൊഴിൽ നഷ്ടമുണ്ടായെന്നും അവർ പറയുന്നു.

ഭാഗ്യലക്ഷ്മിയുടെ അധികാരമോഹവും ഈഗോയും ഇരട്ടത്താപ്പും വനിത സംഘടനയെ ഇല്ലാതാക്കിയെന്നും അവർ തുറന്നടിക്കുന്നു.ഫെഫ്കയുടെ വനിതാ കുട്ടായ്മയിൽ ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിൽ ഭാ​ഗ്യലക്ഷ്മി പരാതി നൽകിയ സ്ത്രീകളെ അപമാനിച്ചെന്നും അവഹേളിച്ചെന്നും അവർ വ്യക്തമാക്കുന്നു. പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം.

കേരള മുഖ്യമന്ത്രിക്ക് തുറന്ന കത്ത്
Sir ഞാൻ ശിവപ്രിയ മനീഷ്യ ചലച്ചിത്ര സംഘടനയിൽ മേക്കപ്പ് ആർട്ടിസ്റ്റായി ജോലി ചെയ്യുന്നു.2009ലായിരുന്നു തുടക്കം ആ സമയം ഹെയർ സ്റ്റൈലിസ്റ്റ് ആയിട്ടായിരുന്നു തുടക്കം 2014 എനിക്ക് സജി കൊരട്ടി എന്ന മേക്കപ് മാൻ നിന്ന് ലൈംഗിക ആക്രമണവും ഹരാസ്മെന്റും സഹിക്കാൻ വയ്യാതെ ഫെഫ്ക ഉള്ളിലുള്ള മേക്കപ്പ് സംഘടനയിൽപരാതി കൊടുക്കുകയും(2014 ഏപ്രിൽ )യാതൊരു തരത്തിലുംഫലം ഒന്നും കണ്ടിട്ടില്ല ഇതിനെ തുടർന്ന് മെയ് ഒന്നിലെ ജനറൽബോഡിയിൽഇതിനെക്കുറിച്ച് സംസാരിക്കുകയുംവീണ്ടും പരാതിപ്പെടുകയെ ചെയ്തു ഫലം വിഫലം.ആകെ നിരാശ മാത്രം ജോലിയും നഷ്ടമായിക്കൊണ്ടിരുന്നു.നേതൃസ്ഥാനത്ത് ഇരിക്കുന്ന വ്യക്തികൾഎന്റെ 2018 സ്ത്രീകൾക്ക് സുരക്ഷിത ഉണ്ടാകുമെന്ന് പറഞ്ഞു ഒരു വനിതാ മേക്കപ്പാട്ടിന്റെ വർക്കിൽ (Mita Antony )കുടെ ഊട്ടിയിലേക്ക് പോയി 65 ദിവസം വർക്കുണ്ട് അഡ്ജസ്റ്റ്മെന്‍റ് വേണമെന്ന് ആവശ്യപ്പെട്ടു.ആർക്കാണെന്ന് ചോദിക്കുകയും ഇതിന് എതിർത്തപ്പോൾ എന്നെ വർക്കിൽ നിന്ന് പറഞ്ഞുവിട്ടു.ഇവരും
ഇവരും ഇവരുടെ കൂട്ടാളികളും ചേർന്ന് എന്റെ ജോലി നഷ്ടപ്പെടുത്തുന്നതിനെ തുടർന്ന് ഞാൻ ഫേസ്ബുക്കിൽ ഒരു റൈറ്റ് അപ്പ് ചെയ്തു എന്നെ അറിയാവുന്ന എന്റെ നാട്ടുകാരും എന്റെ സഹപ്രവർത്തകരും നല്ല കമന്റുകൾ ഇട്ടതിനെ തുടർന്ന്. ഭൂരിഭാഗം പേരും പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ ആവശ്യപ്പെട്ടു .ഫെഫ്കക്ക് ചീത്ത പേരുണ്ടാകുമെന്ന് ഭയന്ന് വനിതാ സംഘടന എന്ന രൂപേനെ ഒരു പ്രഹസനം.ഒറ്റ ദിവസം തന്നെ വനിതാ സംഘടനയുടെ ജനനവും മരണവും ഇതിന് കാരണം ഭാഗ്യലക്ഷ്മി എന്നു പറയുന്ന ഡബ്ബിങ് ആർട്ടിസ്റ്റ് ആണ് ഇതു തകർത്തത് അവരുടെ അധികാരമോഹമാണ്.ഭാഗ്യലക്ഷ്മിയുടെ ഈഗോയും ഇരട്ടത്താപ്പും ഈ സംഘടനയെ ഇല്ലാതാക്കി കളഞ്ഞു.സിനിമ സംഘടനയിലുള്ള സ്ത്രീകൾക്ക് വീണ്ടും നിരാശ മാത്രം.ചലച്ചിത്ര മേഖലയിലുള്ള സ്ത്രീകൾ പ്രതിസന്ധിയിലാണ് ജോലി ചെയ്യുന്നത് എന്ന് ഗവണ്മെന്റ് മനസ്സിലാക്കി ഹേമ കമ്മീഷൻരൂപീകരിച്ചു. ചലച്ചിത്രം മേഖലയിലെ വിവിധ ഡിപ്പാർട്ട്മെൻറ് ഉള്ള സ്ത്രീകൾ കമ്മീഷന്റെ മുമ്പാകെ തുറന്നുപറച്ചിലുകളും പരാതികളും നൽകി പ്രതീക്ഷയോടെ അഞ്ചുവർഷത്തെ കാത്തിരിപ്പ് 2024 പുറത്തുവിട്ടു മരുഭൂമിയിലെ മഴത്തുള്ളികൾ പോലെ ചലച്ചിത്ര തൊഴിലാളികളായ സ്ത്രീകൾക്ക് വീണ്ടും ഒരു ആശ്വാസം വീണ്ടും അവർ ധൈര്യത്തോടെ കൂടി മാധ്യമങ്ങളുടെ മുമ്പിൽ വരികയും തുറന്നുപറച്ചിൽ നടത്തുകയും ചെയ്തു. തുടർന്ന് ഈ പ്രശ്നം ഫെഫ്കക്കുള്ളിൽ
നിൽക്കില്ല എന്ന് മനസ്സിലാക്കിയ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സോഹൻലാലും വീണ്ടും ഫെഫ്കയുടെ വനിതകളുടെ കൂട്ടായ്മയാണെന്ന് വിളിച്ചുവരുത്തി ഫെഫ്ക അണ്ടറിലുള്ള 21 യൂണിയനിലെസെക്രട്ടറിമാരെയും പ്രസിഡണ്ടിനെയും ഉൾപ്പെടുത്തി(
സെക്രട്ടറിയും പ്രസിഡണ്ടും പുരുഷന്മാരായിട്ടുള്ളവരാണ്)ഇവരെ വീണ്ടും അപമാനിച്ചു.ഇതിൽ ശ്രീ ബി ഉണ്ണികൃഷ്ണൻ പ്രസംഗിക്കുക ഉണ്ടായിരുന്ന കാര്യങ്ങൾ വളരെ ചബലമായ കാര്യങ്ങളായിരുന്നു ഹേമ കമ്മീഷന്റെ കാര്യങ്ങൾ ഇരകളുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങൾ അല്ല ചർച്ച ചെയ്യരുത് ഇവരുടെ വീര സാഹസിക കഥകൾ ആയിരുന്നു.ആ പ്രസംഗത്തിൽ സഹപ്രവർത്തകയായ സ്ര്തീകൾ അസഹിഷ്ണു പ്രകടിപ്പിച്ചതിനെ തുടർന്ന് പ്രസംഗം നിർത്തിവയ്‌ക്കേണ്ടി വന്നു. അതിനുശേഷം ഭാഗ്യലക്ഷ്മി എന്ന് പറയുന്ന ഡബ്ബിങ് ആർട്ടിസ്റ്റ് സംസാരിക്കുവാൻ തുടങ്ങി പരാതി കൊടുത്ത സ്ത്രീകളെ അത്രയും പുരുഷന്മാരുടെയും സ്ത്രീകളുടെയും മുമ്പിൽവെച്ച് അപമാനിക്കുകയും മാനഹാനി വരുത്തുന്ന രീതിയിൽ സംസാരിക്കുകയും ചെയ്തു.അവർ പറയുന്ന ഒരു വാക്ക് (മലർന്നു കിടന്ന് തുപ്പരുത് )എന്ന് പറഞ്ഞതിന്റെ പേരിൽ വാക്ക് തർക്കം ഉണ്ടായി അവരെ പ്രസംഗിക്കാൻ അനുവദിക്കാതെ ആ മീറ്റിംഗ് അവിടെ അലസി പിരിഞ്ഞു.രണ്ടുദിവസത്തിനുശേഷം ഭാഗ്യലക്ഷ്മിയെ അനുകൂലിക്കുന്ന രണ്ടുമൂന്നു സ്ത്രീകളെ ക്ലാസ്സ് കൊടുത്ത്പത്രസമ്മേളനം നടത്തി വീണ്ടും അവർ അധിക്ഷേപിക്കുകയുംഅവരെ പേര് വിവരങ്ങൾ വെളിപ്പെടുത്തുകയും അവരെ ആത്മഹത്യയുടെ വക്കിലേക്ക് നയിക്കുകയും ചെയ്തു.അതിജീവിതകളായിട്ടുള്ള വ്യക്തികളുടെ കാര്യങ്ങൾ തിരക്കുകയോ അവരവർക്ക് മാനസികമായി പിന്തുണ കൊടുക്കുകയോ ചെയ്യാതെ അവരെ മാനസിക സമ്മർദ്ദത്തിൽ ആക്കി ഒറ്റപ്പെടുത്തി ഈ ഡബ്ബിങ് ആർട്ടിസ്റ്റ് ആയിട്ടുള്ള ഭാഗ്യലക്ഷ്മി എങ്ങനെയാണ് നമ്മുടെ നേതൃസ്ഥാനത്ത് കാണുന്നത്.പുതിയ വനിതാ സംഘടന രൂപീകരിച്ചത് ഇവിടെയുള്ള പെർമനന്റ് മെമ്പർ ആയിട്ടുള്ള ഒരു സ്ത്രീകളും അറിഞ്ഞിട്ടില്ല.അവരുടെ എല്ലാവിധ തോന്നിവാസത്തിനും കൂട്ടുനിൽക്കുന്ന കുറച്ച് സ്ത്രീകളെ മാത്രം അറിയിച്ചുകൊണ്ട് രൂപീകരിച്ചതാണ് ഈ സംഘടന.മേക്കപ്പ് യൂണിയനിൽ റേഡിയോ പോലെ കേൾക്കാൻ മാത്രമുള്ള ഒരു ഗ്രൂപ്പ് മാത്രമേ ഉള്ളൂ അതിനാൽ അവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ കഴിയാത്തത് കൊണ്ട്മറ്റൊരു മേക്കപ്പ് മാൻ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ഇതിൽ പല കാര്യങ്ങളും ചർച്ച ചെയ്യുകയും ഇതിൽ കമ്മിറ്റി അംഗങ്ങൾ ആയിട്ടുള്ള വ്യക്തികൾ അസഹിഷ്ണുത പ്രകടിപ്പിക്കുകയും പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തുകൊണ്ടിരുന്നു .ഇതിനെ തുടർവാട്സ്ആപ്പ് ഗ്രൂപ്പിൽ പറഞ്ഞ ഒരു കാര്യത്തെ കൂട്ടുപിടിച്ച് സെക്രട്ടറി എന്നെ പുറത്താക്കുകയും എന്റെ തൊഴിൽ നിഷേധിക്കുകയും എന്നെ തൊഴിൽ ചെയ്യാൻ സമ്മതിക്കാതിരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് •ഇത്തരത്തിലുള്ള ഹീനമായ പ്രവർത്തികൾ ആണ് ഈ മേക്കപ്പ് യൂണിയൻ സെക്രട്ടറി ചെയ്തുകൊണ്ടിരിക്കുന്നത്.പരാതിക്കാരികളായ വ്യക്തികളെ പുറത്താക്കുകയും പ്രതികളായിട്ടുള്ള വ്യക്തികളെ സംരക്ഷിച്ചുകൊണ്ട് അവർക്ക് തൊഴിൽ കൊടുത്തു കൊണ്ടുംസംഘടനാ വിരുദ്ധ കാര്യങ്ങളാണ് ചെയ്തിരിക്കുന്നത് .തെളിവുകളുടെ കൂടിയുള്ള പരാതികളാണ് ഈ സ്ത്രീകൾ കൊടുത്തിട്ടുള്ളത്നമ്മളുടെ ഗവൺമെൻറ് ഒരുവശത്ത് സ്ത്രീ സുരക്ഷിതയ്‌ക്ക് വേണ്ടി മുറവിളി കൂട്ടുമ്പോൾ ഈ സിനിമാ സംഘടനയിലെ ചലച്ചിത്ര തൊഴിലാളികളായ സ്ത്രീകളെവളരെ വലിയ രീതിക്ക് അപമാനിക്കുകയാണ് ഇവിടുത്തെസംഘടനാ മേധാവികൾ ജോയിൻ സെക്രട്ടറി ആയിട്ടുള്ളസുബ്രമണ്യൻ മഞ്ജലി എന്ന വ്യക്തി ഒരു നാലു വയസ്സുകാരിയെ പീഡിപ്പിച്ചിട്ട് പോലും അദ്ദേഹത്തിന് ഇതുവരെ പുറത്താക്കിയിട്ടില്ലഎന്താണ് സ്ത്രീ സുരക്ഷിതത്വം എന്ന് ഇവർ വിചാരിക്കുന്നത്പേടി കൂടാതെ എന്നാണ് നമുക്ക് ജോലി ചെയ്യാൻ കഴിയുന്ന സാധാരണക്കാരിയായ ഒരു സ്ത്രീയുടെ തുറന്നു പറച്ചിലാണ് എല്ലാവരും ഇത് ഷെർ ചെയ്യണം ദാരിദ്രത്തിന്റെ കൊടുമുടിയിലും ആത്മഹത്യയുടെ വക്കീലും ആണ്.

“>

Tags: frommakebhagya lekshmiUPmovieindustryARTISTslams
Share
Tweet
SendShare

More News from this section

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies