ഹൈദരബാദ്: കിടപ്പുമുറി വെള്ളി കൊണ്ട് അലങ്കരിച്ച് കോൺഗ്രസ് എംഎൽഎ. തെലങ്കാന ജഡ്ചെർള എംഎഎ അനുരുദ്ധ് റെഡ്ഡിയുടെ കിടപ്പുമുറിയുടെ ദൃശ്യങ്ങളാണ് വിവാദത്തിലായത്. യോ യോ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് കൊട്ടാര സദൃശ്യമായ വീടിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നത്.
കൊട്ടാരത്തിന് സമാനമാണ് എംഎൽഎയുടെ കിടപ്പമുറി. ഇവിടത്തെ കട്ടിലും കസേരയും ഡ്രസിംഗ് ടേബിളും കോഫി ടേബിളും അടക്കം സർവ്വതും വെള്ളി കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ചില ഫർണിച്ചറുകൾ സ്വർണ്ണം പൂശിയിട്ടുണ്ടെന്നും എംഎൽഎ തന്നെ പറയുന്നുണ്ട്.
ഇതെല്ലാം സിൽവർ ഫർണിച്ചറുകളാണ്, എന്റെ മുറി വ്യത്യസ്തമായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. അവതാരകനോട് എംഎൽഎ പറയുന്നുത് വീഡിയയിൽ കേൾക്കാം.
No, this isn’t a palace built by any king. This is a house belonging to Telangana Congress MLA Anirudh Reddy… Everything is crafted in silver…. pic.twitter.com/RZqlNfe0Al
— Mr Sinha (@MrSinha_) January 31, 2025
ഇത്തരമൊരു ആഡംബരത്തിനുള്ള സാമ്പത്തിക സ്രോതസ് എന്താണെന്നാണ് സാമൂഹികമാദ്ധ്യമങ്ങളിലൂടെ ഉപയോക്താക്കൾ ചോദിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 64 ലക്ഷം രൂപയുടെ സ്വർണ്ണമുണ്ടെന്നായിരുന്നു എംഎൽഎ വെളിപ്പെടുത്തിയത്.
Silver-crafted furniture, rosewood dining table, chandelier, horse stable……endless luxuries of Telangana Congress MLA Anirudh Reddy on taxpayer’s money.
Indira gave ‘Gareebi Hatao’ slogan but can you guess who really benefited? pic.twitter.com/pl7ZG7mifx
— BALA (@erbmjha) January 31, 2025















