ഗതാഗതമന്ത്രി ഗണേഷിന് നേരെ കരിങ്കൊടി; ടാക്സിക്കാർക്ക് മുട്ടൻ പണി; 174 കേസുകൾ, 3.87 ലക്ഷം പിഴ; പ്രതികാര നടപടിയെന്ന് ആരോപണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗതാഗതമന്ത്രി ഗണേഷിന് നേരെ കരിങ്കൊടി; ടാക്സിക്കാർക്ക് മുട്ടൻ പണി; 174 കേസുകൾ, 3.87 ലക്ഷം പിഴ; പ്രതികാര നടപടിയെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2025, 01:46 pm IST
Facebook
Twitter
WhatsAppTelegram

മൂന്നാർ:മൂന്നാറിലെ ടാക്സി ഡ്രൈവർമാർക്കു ഗതാഗതമന്ത്രിയുടെ വക ഇരുട്ടടി. മന്ത്രിയുടെ നിർദേശപ്രകാരം മോട്ടർ വാഹന വകുപ്പ് രണ്ടു ദിവസം നടത്തിയ പരിശോധനയിൽ 174 കേസുകൾ ചാർജ് ചെയ്തു. 3,87,750 രൂപ പിഴ ചുമത്തി. ടാക്സ്, ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ഇല്ലന്ന പേരിലാണു കൂടുതൽ കേസുകളും. മീറ്റർ ഇല്ലാതെ ഓടി എന്നും രൂപമാറ്റം വരുത്തി എന്നും ആരോപിച്ച്ഓട്ടോകൾക്കും പിഴയിട്ടു. പരിധിയിൽ കൂടുതൽ യാത്രക്കാരെ കയറ്റി എന്ന പേരിലും വാഹനങ്ങൾക്കു പിഴയിട്ടു.

രണ്ടു ദിവസമായി മോട്ടോർ വാഹനവകുപ്പ് മൂന്നാറിൽ നടത്തിയ വാഹന പരിശോധനയിലാണ് ഈ കനത്ത പിഴകൾ. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മൂന്നാർ മേഖലയിൽ ഇടുക്കി ആർടിഒ പി.എം.ഷബീർ, എൻഫോഴ്സ്മെന്റ് ആർടിഒ കെ.കെ.രാജീവ് എന്നിവരുടെ നേതൃത്വത്തിൽ ഇടുക്കി, തൊടുപുഴ, ദേവികുളം മോട്ടർ വാഹന ഓഫിസുകളിലെ ഉദ്യോഗസ്ഥരാണു പരിശോധന നടത്തിയത്. പരിശോധന ഇനിയും തുടരുമെന്നും റിപ്പോർട്ടുകൾ മന്ത്രിക്കു സമർപ്പിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

തിങ്കളാഴ്ച മൂന്നാറിൽ കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ തൊഴിലാളികൾ കരിങ്കൊടി കാണിച്ചിരുന്നു. അതിന്റെ പ്രതികരമായിട്ടാണ് ഈ പരിശോധന എന്ന് പറയുന്നു. ബസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് വിവിധ ഓട്ടോ ടാക്സി ഡ്രൈവർമാരുടെ നേതൃത്വത്തിൽ കരിങ്കൊടി കാ‌ട്ടിയത്. കരിങ്കൊടി പ്രകടനം കണ്ട കണ്ടതോടെ സമനില തെറ്റിയ മന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ, മൂന്നാറിലെ മുഴുവൻ ടാക്സികളും പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടിരുന്നു.

Tags: K B Ganesh KumarMoonar
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies