ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ആറാട്ട് പൂജ നടക്കുന്ന ശംഖുമുഖം കൽമണ്ഡപത്തിൽ മാംസാഹാരം പാകം ചെയ്തു; വാർത്ത പുറത്തു വന്നപ്പോൾ തടിതപ്പി സംഘാടകർ
Thursday, September 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആറാട്ട് പൂജ നടക്കുന്ന ശംഖുമുഖം കൽമണ്ഡപത്തിൽ മാംസാഹാരം പാകം ചെയ്തു; വാർത്ത പുറത്തു വന്നപ്പോൾ തടിതപ്പി സംഘാടകർ

ജനം ടിവി വാർത്തയെ തുടർന്ന് ശംഖുമുഖം Slയുടെ നേതൃത്വത്തിലുള്ള സംഘം എത്തി സ്ഥലത്തെ താത്കാലിക ശൗചാലയം പൊളിച്ചു നീക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2025, 01:16 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമിയുടെ ആറാട്ട് പൂജ നടക്കുന്ന ശംഖുമുഖത്തെ കൽമണ്ഡപത്തിൽ മാംസാഹാരം പാകം ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമായപ്പോൾ തടിതപ്പി സംഘാടകർ. കുടുംബശ്രീ മിഷന്റെ ഫുഡ് ഫെസ്റ്റ് നടത്തുന്നതിടെയായിരുന്നു സംഭവം.

ആറാട്ട് പൂജ നടക്കുന്ന കൽമണ്ഡപത്തിൽ വെച്ച് മാംസാഹാരം ഉൾപ്പെടെ പാചകം ചെയ്‌തെന്നായിരുന്നു പരാതി. പരിപാവനമായ ആറാട്ട് കൽമണ്ഡപത്തിൽ മത്സ്യമാംസാഹാരങ്ങൾ പാകം ചെയ്യുന്ന പ്രകോപനപരവും ആസൂത്രിതവുമായ നടപടിക്കെതിരെ പ്രതിശേധം ശക്തമായി. സമൂഹത്തിൽ സ്പർദ്ധയും അസ്വസ്ഥതയും കലാപവും ഉണ്ടാക്കാനുള്ള നിക്ഷിപ്ത താൽപര്യക്കാരുടെ നീക്കത്തിൽ അടിയന്തിരമായി ആഭ്യന്തര വകുപ്പ് ഇടപെടണം എന്നുള്ള ആവശ്യവുമുണ്ടായി. അബദ്ധത്തിൽ സംഭവിക്കാവുന്ന കാര്യമല്ല എന്നതിനാൽ ഇതിലെ ഗൂഢാലോചന അന്വേഷിക്കണം എന്നും സംഘാടകർക്കെതിരെ കേസെടുക്കണം എന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച ജനം ടിവി വാർത്തയെ തുടർന്ന് സംഭവം വിവാദമായി. ബിജെപി തിരുവനന്തപുരം സെൻട്രൽ ജില്ലാകമ്മിറ്റിയുടെ അധ്യക്ഷനും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രഭരണസമിതി അംഗവുമായ കരമന ജയൻ വിഷയത്തിൽ ഇടപെട്ടു. ഒടുവിൽ ശംഖുമുഖത്തെ കൽമണ്ഡപത്തിലെ മത്സ്യ – മാംസാഹാരപാചകം അവസാനിപ്പിച്ചു. എന്നാൽ ഗൂഢാലോചന നടത്തിയവർ അടക്കമുള്ള കുറ്റക്കാർക്കെതിരെ കേസോ നടപടിയോ എടുത്തിട്ടില്ല.

മണ്ഡപത്തിലെ പാചക പാചക സാധനങ്ങൾ നീക്കം ചെയ്തു.ജനം ടിവി വാർത്തയെ തുടർന്ന് ശംഖുമുഖം Slയുടെ നേതൃത്വത്തിലുള്ള സംഘം എത്തി സ്ഥലത്തെ താത്കാലിക ശൗചാലയം പൊളിച്ചു നീക്കി. നിലവിൽ മണ്ഡപം വൃത്തിയാക്കുന്ന നടപടികൾ പുരോഗമിക്കുന്നു.

കൽമണ്ഡപത്തിൽ പാചകം ചെയ്യാൻ അവസരവും സൗകര്യവും അനുമതിയും ഒരുക്കിയ കോർപറേഷൻ അധികൃതർക്കെതിരെ പ്രത്യക്ഷസമരങ്ങളും കോടതി മുഖേനയുള്ള നിയമനടപടികളും ബിജെപി, ഹിന്ദു സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ ഉണ്ടായേക്കും എന്ന് റിപ്പോർട്ടുണ്ട്.

ശംഖുമുഖത്തിന്‍റെ അടയാള സ്തംഭങ്ങളായ കല്‍മണ്ഡപം, ശംഖുമുഖം കൊട്ടാരം, പഴയ കോഫി ഹൗസ് കെട്ടിടം എന്നിവയൊക്കെ നിലനില്‍പ്പു ഭീഷണിയിലാണ്. വൈകുന്നേരങ്ങളിൽ കാഴ്ച കാണാനും അസ്തമയ സൂര്യന്റെ ഭംഗി ആസ്വദിക്കാനും കൂട്ടുകാരുമായും കുടുംബവുമായും ധാരാളം പേർ ഇവിടെ എത്തുന്നുണ്ട്. എങ്കിലും ചരിത്രമുറങ്ങുന്ന ശംഖുമുഖം കൽമണ്ഡപം സംരക്ഷിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തുകയാണ്.

Tags: FEATURED2Shankumugham ArattumandapamShankumugham KalmandapamShankumugham Arattumandapam and Kalmandapam
Share
Tweet
SendShare

More News from this section

ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി സതീശന്‍ നമ്പൂതിരി

ഒരു മണിക്കൂറിനിടെ രണ്ടിടത്ത് മാലപൊട്ടിക്കൽ; മോഷ്ടിച്ച ബൈക്കിൽ കറങ്ങി കവർച്ച, രണ്ട് യുവാക്കൾ പിടിയിൽ

വ്യാജ ഒപ്പും വിലാസവും ഉപയോഗിച്ച് ശമ്പളം തട്ടിയെടുത്തു; കണ്ണൂർ സർവകലാശാല മുൻ ഫിസിക്സ് മേധാവിക്ക് 6 വർഷം തടവും 80,000 രൂപ പിഴയും; 18 വർഷത്തിന് ശേഷം വിധി

അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം തടവ്, 30.84 ലക്ഷം രൂപ പിഴയും, ശിക്ഷാ ഇളവില്ലെന്ന് കോടതി

ഫോണ്‍ എടുക്കാത്തതിനെച്ചൊല്ലി തര്‍ക്കം; പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമം; നാല് പേര്‍ അറസ്റ്റില്‍

നരേന്ദ്രമോദിയുടെ ജന്മദിനം; തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ അശ്വമേധ നമസ്കാരവും ശ്രീരുദ്ര നമസ്കാരവും, പൊന്നിൻകുടം വഴിപാടും നടത്തി

Latest News

ഏഷ്യന്‍ ഗെയിംസ് 2026: ഇന്ത്യന്‍ താരങ്ങള്‍ക്ക് താമസസൗകര്യം കിട്ടാന്‍ 14 മണിക്കൂര്‍ കാത്തിരിപ്പ്; ഷൂട്ടിങ് സംഘത്തിനും പ്രതിസന്ധി

പ്രതിരോധ മേഖലയ്‌ക്ക് കരുത്തേകാൻ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്; തേജസ്, ധ്രുവ് ഹെലികോപ്റ്ററുകൾ നാളെ വ്യോമസേനയ്‌ക്ക് കൈമാറും

ഏഷ്യന്‍ ഗെയിംസില്‍ വനിതാ ക്രിക്കറ്റ് തുടങ്ങി; ബംഗ്ലാദേശും പാകിസ്താനും സെമിയില്‍, ഇന്ത്യ നാളെ ഇറങ്ങും

‘ടാസ്‌കി വിളിയെടാ ’ മുതൽ നെടുമുടി വേണു–ശ്രീനിവാസൻ കോമ്പോ വരെ; പ്രിയദർശന്റെ ‘തേന്മാവിൻ കൊമ്പത്ത്’ 4K റീമാസ്റ്ററുമായി ഒക്ടോബർ ഒന്നിന് എത്തുന്നു

തലയ്‌ക്ക് ഒരുകോടി രൂപ വിലയിട്ട കമ്യൂണിസ്റ്റ് ഭീകരൻ, 15 വർഷമായി ഒളിവിൽ; മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം അസിം മണ്ഡൽ പശ്ചിമ ബംഗാളിൽ അറസ്റ്റിൽ; സേനയെ അഭിനന്ദിച്ച് സുവേന്ദു അധികാരി

ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്ത് എൻ. ചന്ദ്രശേഖരൻ തുടരും; ടാറ്റ സൺസ് ഓഹരി വിപണിയിലേക്ക്

അഗാര്‍ക്കര്‍ പുറത്തേക്കോ? പകരക്കാരായി രണ്ട് മുന്‍ ഇന്ത്യന്‍ താരങ്ങള്‍; ബിസിസിഐ തീരുമാനം നാളെ

മെഡിക്കൽ സ്റ്റോറുകളിൽ സിസിടിവി നിർബന്ധമാക്കും; കുറിപ്പടി മരുന്നുകളുടെ വിൽപ്പന ക്യാമറ നിരീക്ഷണത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies