പരസ്യങ്ങളുടെ നീണ്ടനിര, സിനിമ തുടങ്ങിയത് അരമണിക്കൂർ വൈകി; ഇടപെട്ട് കോടതി; യുവാവിന് നഷ്ടപരിഹാരവും PVR-Inoxന് ലക്ഷങ്ങളുടെ പിഴയും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പരസ്യങ്ങളുടെ നീണ്ടനിര, സിനിമ തുടങ്ങിയത് അരമണിക്കൂർ വൈകി; ഇടപെട്ട് കോടതി; യുവാവിന് നഷ്ടപരിഹാരവും PVR-Inoxന് ലക്ഷങ്ങളുടെ പിഴയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2025, 01:09 pm IST
Facebook
Twitter
WhatsAppTelegram

സിനിമയ്‌ക്ക് പോകാൻ മാളുകൾ തെരഞ്ഞെടുക്കുമ്പോൾ കാണികൾ നേരിടുന്ന വലിയൊരു പ്രശ്നമാണ് പരസ്യങ്ങളുടെ നീണ്ടനിര. സിനിമ തുടങ്ങുമെന്ന് പറയുന്ന സമയം മുതൽ കാണിക്കുന്നത് ഒരു ലോഡ് പരസ്യങ്ങളും ട്രെയിലറുകളുമായിരിക്കും. അഞ്ചോ പത്തോ മിനിറ്റല്ല, 20 മിനിറ്റ് മുതൽ അരമണിക്കൂർ വരെ ചിലപ്പോൾ പരസ്യം തുടർന്നേക്കാം. സിനിമ തുടങ്ങുമെന്ന് രേഖപ്പെടുത്തിയ സമയം മുതലാണ് പരസ്യം ആരംഭിക്കുകയെന്നതാണ് പ്രത്യേകത. അതായത്, കണക്കുകൂട്ടിയതിനേക്കാൾ വൈകി മാത്രമേ സിനിമ തുടങ്ങുകയും അവസാനിക്കുകയും ചെയ്യൂവെന്ന് സാരം. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള സിനിമ കഴിയാൻ മൂന്ന് മണിക്കൂറോ അതിൽ കൂടുതലോ സമയമെടുക്കുമെന്നതാണ് അവസ്ഥ. ഇതുമൂലം നിരവധി പേർ പ്രയാസം നേരിടുകയും ചെയ്യുന്നു. അങ്ങനെ പ്രയാസം നേരിട്ട ഒരു യുവാവ് പരാതിയുമായി കോടതിയെ സമീപിച്ചപ്പോൾ പിവിആർ-Inox കിട്ടിയതാകട്ടെ 1.2 ലക്ഷം രൂപ പിഴയും..

തീയേറ്ററിൽ കൃത്യസമയത്ത് സിനിമ തുടങ്ങാതെ പരസ്യം കാണിച്ചുകൊണ്ടിരുന്നപ്പോൾ അയാൾ‌ക്ക് നഷ്ടപ്പെട്ടത് വിലപ്പെട്ട സമയമായിരുന്നു, തുടർന്ന് ജോലിക്ക് എത്താനും വൈകി. ഈ വിഷയത്തെ നിസാരമായി തള്ളിക്കളയാൻ ആ യുവാവ് തയ്യാറായില്ല. പരസ്യം കാരണം സിനിമ വൈകി പ്രദർശിപ്പിച്ച പിവിആർ ഐനോക്സിനെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ചു. ബെം​ഗളൂരുവിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.

BookMyShow-യിൽ കാണിച്ചതിനേക്കാൾ 25 മിനിറ്റ് വൈകിയാണ് സിനിമ തുടങ്ങിയതെന്നും ഇതുകാരണം ജോലിസ്ഥലത്ത് എത്താൻ വൈകിയെന്നും യുവാവ് പരാതി നൽകി. സംഭവത്തിൽ പിവിആർ ഐനോക്സ് ഒരു ലക്ഷം രൂപ പിഴയും യുവാവിന് 28,000 രൂപ നഷ്ടപരിഹാരവും നൽകണമെന്ന് ബെം​ഗളൂരു ഉപഭോക്തൃ കോടതി ഉത്തരവിട്ടു.

ബെം​ഗളൂരു സ്വദേശിയായ അഭിഷേക് എംആർ ആണ് പരാതിക്കാരൻ. വിക്കി കൗശൽ നായകനായ സാം ബഹദൂർ കാണാൻ 2023 ഡിസംബർ 26ന് പിവിആർ ഐനോക്സിൽ യുവാവ് പോയിരുന്നു. 4.05നായിരുന്നു ഷോ ടൈം. എന്നാൽ പരസ്യം, വിവിധ സിനിമകളുടെ ട്രെയിലറുകൾ എന്നിങ്ങനെയുള്ള അഡ്വടൈസ്മെന്റുകളാണ് 4.05ന് ആരംഭിച്ചത്. 4.30 ആയിട്ടും സിനിമ തുടങ്ങിയില്ല. ഇതോടെയാണ് അഭിഷേക് പരാതി നൽകിയത്.

ഇക്കാലത്ത് സമയം എന്നത് വളരെ അമൂല്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഓരോരുത്തരുടെ സമയത്തിനും അതിന്റേതായ വിലയുണ്ട്. മറ്റുള്ളവരുടെ സമയവും പണവും ഉപയോ​ഗിച്ച് അതിന്മേൽ നേട്ടമുണ്ടാക്കാൻ ആർക്കും അവകാശമില്ല. 25-30 മിനിറ്റ് സമയം തീയേറ്ററിൽ വെറുതെയിരിക്കുക എന്നതും അവിടെ ടെലികാസ്റ്റ് ചെയ്യുന്ന എന്തും കാണേണ്ടി വരിക എന്നതും അത്ര നിസാരമായി കാണാൻ കഴിയില്ല. സിനിമ പ്രദർശിപ്പിക്കുന്ന യഥാർത്ഥ സമയം കൃത്യമായി രേഖപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.

പരാതിക്കാരൻ നേരിട്ട ദുരനുഭവത്തിന് ആശ്വാസമേകാൻ 20,000 രൂപയും, പരാതി ഫയൽ ചെയ്യാനെടുത്ത ചെലവിന്റെ ഭാ​ഗമായി 8,000 രൂപയും പിവിആർ ഐനോക്സ് നൽകണം. അന്യായരീതിയിൽ വ്യാപാരം ചെയ്തതിന് ഒരു ലക്ഷം രൂപ പിഴ ഉപഭോക്തൃ ക്ഷേമഫണ്ടിന് കൈമാറണമെന്നും കോടതി ഉത്തരവിട്ടു.

Tags: cinemabengalurupvrPVR INOX
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies