പിആറിനെ നിയമിച്ചതുകൊണ്ടായില്ല;'കിംഗ്' എന്ന് വിളിക്കപ്പെടാൻ അർഹതയുണ്ടെങ്കിൽ അത് അയാൾ മാത്രം: മുൻ പാകിസ്താൻ ക്യാപ്റ്റൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പിആറിനെ നിയമിച്ചതുകൊണ്ടായില്ല;’കിംഗ്’ എന്ന് വിളിക്കപ്പെടാൻ അർഹതയുണ്ടെങ്കിൽ അത് അയാൾ മാത്രം: മുൻ പാകിസ്താൻ ക്യാപ്റ്റൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2025, 01:10 pm IST
FacebookTwitterWhatsAppTelegram

‘കിംഗ്’ എന്ന് വിളിക്കപ്പെടാൻ അർഹതയുള്ള ആരെങ്കിലും ഉണ്ടെങ്കിൽ അത് ബാബർ അസമല്ല, വിരാട് കോലിയാണെന്ന് പാകിസ്താൻ മുൻ ക്യാപ്റ്റൻ മുഹമ്മദ് ഹഫീസ്. ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരെ ഇന്ത്യയുടെ തകർപ്പൻ ജയത്തിനുപിന്നാലെയാണ് മുഹമ്മദ് ഹഫീസിന്റെ പ്രതികരണം. സോഷ്യൽ മീഡിയയിൽ ബാബറെ നിരന്തരം പ്രശംസിച്ചിരുന്ന പിആർ ഏജൻസികളെയും വക്താക്കളെയും ഹഫീസ് വിമർശിച്ചു.

ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ 241 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ അനായാസം പിന്തുടർന്ന് ജയിച്ചത് കോലിയുടെ സെഞ്ച്വറി കരുത്തിലാണ്. തന്റെ അന്താരാഷ്‌ട്ര കരിയറിലെ 81-ാമത്തെ സെഞ്ച്വറിയാണ് വിരാട് കോഹ്‌ലി നേടിയത്. ഇന്നിംഗ്‌സിന്റെ അവസാന പന്തിൽ അതിശയിപ്പിക്കുന്ന ഒരു ബൗണ്ടറിയിലൂടെ വിജയം ഉറപ്പിച്ച് കോലി തന്റെ സെഞ്ച്വറി ആഘോഷിച്ചു. അതേസമയം, മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന് മികച്ച തുടക്കം ലഭിച്ചെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ കഴിഞ്ഞില്ല. പവർപ്ലേയിൽ ബാബർ 26 പന്തിൽ നിന്ന് 23 റൺസ് നേടി. പക്ഷേ മത്സരത്തിന്റെ 9-ാം ഓവറിൽ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ തരാം പുറത്തായി.

മത്സരശേഷം മാദ്ധ്യമങ്ങളോട് സംസാരിച്ച ഹഫീസ്, വിരാട് കോലിയെ ഒരു വലിയ കളിക്കാരനാണെന്ന് പ്രശംസിച്ചു. കോഹ്‌ലി ലോകമെമ്പാടും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെന്നും ‘കിംഗ്’ എന്ന പദവിക്ക് അദ്ദേഹം അർഹനാണെന്നും പറഞ്ഞു.
“വിരാട് ഒരു മികച്ച സ്റ്റേജ് പെർഫോമറാണ്. വലിയ അവസരങ്ങൾക്കായി അദ്ദേഹം കാത്തിരിക്കുകയും മികച്ച പ്രകടനം കാഴ്ചവയ്‌ക്കുകയും ചെയ്യുന്നു.യഥാർത്ഥത്തിൽ, കിംഗ് എന്ന് വിളിക്കപ്പെടാൻ അർഹതയുള്ള ഒരാളുണ്ടെങ്കിൽ അത് വിരാട് കോലിയാണ്, ബാബർ അസമല്ല. അദ്ദേഹത്തിന്റെ പ്രകടനം നോക്കൂ. പിആറിനെ നിയമിച്ചുകൊണ്ട് രാജാവായിട്ടില്ല, ലോകമെമ്പാടും അദ്ദേഹം പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ആ പിആർ വക്താക്കളെ വിളിക്കൂ, അവർക്ക് കണ്ണാടി കാണിക്കൂ, യാഥാർഥ്യം തിരിച്ചറിയട്ടെ” ഹഫീസ് പറഞ്ഞു.

ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താന്റെ രണ്ടാമത്തെ തോൽവിയാണിത്. ഇന്ത്യയ്‌ക്കെതിരായ തോൽവിയോടെ പാകിസ്താൻ ടൂർണമെന്റിൽ നിന്ന് പുറത്തേക്കുള്ള വഴിയിലാണ്. ഇനി സെമിഫൈനലിലേക്ക് കടക്കണമെങ്കിൽ അവർക്ക് ശേഷിക്കുന്ന എല്ലാ മത്സരങ്ങളുടെയും ഫലത്തെ ആശ്രയിക്കണം. കൂടാതെ ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തിൽ വലിയ മാർജിനിൽ വിജയിക്കുകയും വേണം.

Tags: Champions Trophy 2025Pakistanbabar azamVIRAT KOHLIIndiacenturyMohammad Hafeez
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies