ആറ്റുകാൽ പൊങ്കാല: അന്നദാനത്തിന് ഫുഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നിർബന്ധം; 7 സ്പെഷ്യൽ ട്രെയിൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആറ്റുകാൽ പൊങ്കാല: അന്നദാനത്തിന് ഫുഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നിർബന്ധം; 7 സ്പെഷ്യൽ ട്രെയിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2025, 07:14 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച്, വിവിധ വകുപ്പുകൾ നടത്തിയ മുന്നൊരുക്കങ്ങളുടെ പുരോ​ഗതി വിലയിരുത്തുന്നതിനായി ഉദ്യോ​ഗസ്ഥതല അവലോകന യോ​ഗം ചേർന്നു. എല്ലാ വകുപ്പുകളും യോജിച്ച് സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തീകരിക്കണമെന്ന് യോ​ഗത്തിൽ അധ്യക്ഷത വഹിച്ച സബ് കളക്ടർ ആൽഫ്രഡ് ഒ.വി പറഞ്ഞു.

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്ര പരിസരങ്ങളിലും പ്രധാന വഴികളിലും പൊലീസിന്റെ നേതൃത്വത്തിൽ 179 സിസിടിവി ക്യാമറകൾ സ്ഥാപിക്കും. രണ്ട് നിരീക്ഷണ ടവറുകളും ആറ് ഡ്രോണുകളും സ്ഥാപിക്കുന്നുണ്ട്. ക്ഷേത്രപരിസരത്ത് പൊലീസിന്റെ പ്രധാന കൺട്രോൾ റൂം പ്രവർത്തിക്കും. ഇതിന് പുറമേ അഡീഷണൽ കൺട്രോൾ റൂമുകളും വനിതാ ഹെൽപ് ഡെസ്കും പ്രവർത്തിക്കും. അന്നദാനം, വെടിവഴിപാട്, ക്ഷേത്ര ദർശനം, ആന എഴുന്നള്ളിപ്പ് എന്നിവിടങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കും. പാർക്കിങ്ങിനായി 30 ​ഗ്രൗണ്ടുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇതിൽ 2,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാകും.

പൊങ്കാല ദിവസം അന്നദാനം നടത്തുന്നവർക്ക് ഫുഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇതുവരെ 42 പേരാണ് സർട്ടിഫിക്കറ്റിനായി രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. വകുപ്പിന്റെ നേതൃത്വത്തിൽ സ്ക്വാഡിന്റെ പ്രവർത്തനവും സാമ്പിൾ പരിശോധനയും സജീവമാണ്.

പൊങ്കാലയ്‌ക്ക് ശേഷം കോർപ്പറേഷൻ ശേഖരിക്കുന്ന മാലിന്യങ്ങൾ ഈഞ്ചക്കൽ, പാപ്പനംകോട്, ചെറുവക്കൽ എന്നിവിടങ്ങളിലാണ് നിക്ഷേപിക്കുന്നത്. മാലിന്യങ്ങളിൽ തീപടർന്ന് അപകടം ഉണ്ടാകാതിരിക്കാൻ ഈഞ്ചക്കലും ചെറുവക്കലും ഫയർ എ‍ഞ്ചിനുകൾ സജ്ജീകരിക്കും.
പൊങ്കാലയ്‌ക്ക് ശേഷം ന​ഗരം വൃത്തിയാക്കുന്നതിന് കോർപ്പറേഷന്റെ നേതൃത്വത്തിൽ 2,000 തൊഴിലാളികളെയും 125 ഉദ്യോഗസ്ഥരെയും നിയോഗിക്കും. കുടിവെള്ളം വിതരണം ചെയ്യുന്നതിനും തെരുവ് നായ്‌ക്കളെ നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിച്ചു. കോർപ്പറേഷന്റെ നേതൃത്വത്തിൽ രണ്ട് ഏജൻസികളെ തെരുവ് വിളക്ക് അറ്റകുറ്റപ്പണികൾക്കായി ഏൽപ്പിച്ചിട്ടുണ്ട്.

പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തു൦. 700 ബസ് സർവീസുകൾ പൊങ്കാലയ്‌ക്കായി സജ്ജമാക്കും. ആറ്റുകാൽ പൊങ്കാലയ്‌ക്ക് എത്തുന്ന ഭക്തർക്കായി ഏഴ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ ഉദ്യോ​ഗസ്ഥർ അറിയിച്ചു.

ജില്ലാ ശുചിത്വ മിഷന്റെ ​ഹരിത പ്രോട്ടോക്കോൾ ക്യാമ്പയിന്റെ ഭാ​ഗമായി കുട്ടികളെ ഉൾപ്പെടുത്തിയുള്ള ​ഗ്രീൻ ആർമി രൂപീകരിക്കുന്നുണ്ട്. മാത്രമല്ല, വിവിധ സ്ഥലങ്ങളിൽ ബോധവത്ക്കരണ ക്ലാസ്സുകളും ശുചിത്വമിഷന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. ഫയർ ആന്റ് റസ്ക്യൂ 112 ഉദ്യോ​ഗസ്ഥരെ വിന്യസിക്കും. ഇതിൽ 29 പേർ വനിതകളാണ്. പൊങ്കാലയിടുന്ന സ്ഥലങ്ങളിൽ പ്രത്യേക പെട്രോളിങ്ങും കുടിവെള്ള വിതരണവും നടത്തും. കെ.എസ്.ഇ.ബി ഒൻപത് സെക്ഷനുകളിലെ പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്. മാർച്ച് 4 മുതൽ 14വരെ 24 മണിക്കൂർ കൺട്രോൾ റൂമും പ്രവർത്തിക്കും.

Tags: meetingPONKALA2025AATUKAL
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies