"യുഎസിന്റെ പ്രാധാന്യം ഞങ്ങൾ മനസിലാക്കുന്നു" ; ഡോണൾഡ് ട്രംപിന് നന്ദി അറിയിച്ച് സെലൻസ്കിയുടെ വീഡിയോ സന്ദേശം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

“യുഎസിന്റെ പ്രാധാന്യം ഞങ്ങൾ മനസിലാക്കുന്നു” ; ഡോണൾഡ് ട്രംപിന് നന്ദി അറിയിച്ച് സെലൻസ്കിയുടെ വീഡിയോ സന്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2025, 11:43 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള തർക്കത്തിന് പിന്നാലെ വീഡിയോ സന്ദേശവുമായി യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി. അമേരിക്കയുടെ പിന്തുണയ്‌ക്കും സഹായത്തിനും നന്ദിയെന്നാണ് സെലൻസ്കി സന്ദേശത്തിൽ പറയുന്നത്. അമേരിക്കയുടെ പ്രാധാന്യം താൻ മനസിലാക്കുന്നുവെന്നും റഷ്യ- യുക്രെയിൻ യുദ്ധത്തെ കുറിച്ചുള്ള ഒരു പ്രധാന ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം സെലൻസ്കി പറഞ്ഞു.

“അമേരിക്കയിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച എല്ലാ പിന്തുണയ്‌ക്കും യുക്രെയ്ൻ നന്ദിയുള്ളവരാണ്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം കാത്തുസൂക്ഷിച്ചതിനുള്ള നന്ദിയാണിത്. യുക്രെയ്‌നിനും നമ്മുടെ ജനങ്ങൾക്കും സൈനികർക്കും ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്. യൂറോപ്പിന്റെ സഹകരണത്തിന് ശക്തമായ അടിത്തറ പാകാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും. സമാധാനമാണ് എല്ലാവർക്കും വേണ്ടതെന്നും” സെലൻസ്കി പറഞ്ഞു.

As a result of these days, we see clear support from Europe. Even more unity, even more willingness to cooperate.

Everyone is united on the main issue – for peace to be real, we need real security guarantees. And this is the position of all of Europe – the entire continent. The… pic.twitter.com/inGxdO8jQz

— Volodymyr Zelenskyy / Володимир Зеленський (@ZelenskyyUa) March 3, 2025

യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറാണ് സുരക്ഷാ ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, കാനഡ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ, ഇറ്റലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി എന്നിവരും ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു.

ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരത്തിൽ എത്തിയ ശേഷമുള്ള സെലൻസ്കിയുടെ ആദ്യ കൂടിക്കാഴ്ചയിലാണ് തർക്കങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. വാഷിം​ഗ്ടണിലെ ഓവൽ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. യുക്രെയ്നിന്റെ ധാതുസമ്പത്ത് പങ്കിടുന്നതിനുള്ള കരാറിൽ ഒപ്പുവെക്കാനും റഷ്യയുമായി സമാധാന കരാറിനെക്കുറിച്ച് ചർച്ച ചെയ്യാനുമായി ചേർന്ന യോഗത്തിലാണ് ഇരുനേതാക്കളും പരസ്യമായി ഏറ്റുമുട്ടിയത്.

യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസുമായും സെലൻസ്കി വാക്കുതർക്കമുണ്ടായി. ചർച്ചകൾക്ക് ശേഷം മാദ്ധ്യമങ്ങളെ കാണാതെ വാഹനത്തിൽ കയറിപോകുന്ന സെലൻസ്കിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Tags: donald trumpUnited StatesVolodymyr Zelenskygrateful
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies