"ട്രംപിനും മോദിക്കും നന്ദി"; യുക്രെയ്ൻ വെടിനിർത്തലിനായി പ്രയത്നിച്ച എല്ലാ ആഗോളനേതാക്കൾക്കും കൃതജ്ഞത അറിയിച്ച് റഷ്യ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ട്രംപിനും മോദിക്കും നന്ദി”; യുക്രെയ്ൻ വെടിനിർത്തലിനായി പ്രയത്നിച്ച എല്ലാ ആഗോളനേതാക്കൾക്കും കൃതജ്ഞത അറിയിച്ച് റഷ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2025, 12:01 pm IST
Facebook
Twitter
WhatsAppTelegram

മോസ്കോ: യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും അടക്കമുള്ള ആ​ഗോള നേതാക്കൾ സ്വീകരിച്ച നടപടികൾക്ക് നന്ദിയറിയിച്ച് റഷ്യ. അമേരിക്കയുടെ 30-ദിവസത്തെ യുക്രെയ്ൻ വെടിനിർത്തൽ കരാറിനെക്കുറിച്ച് ആദ്യമായി പ്രതികരിക്കുകയായിരുന്നു പ്രസിഡന്റ് വ്ലാഡിമിർ പുടിൻ.

സംഘർഷം പരിഹരിക്കാൻ ട്രംപും നരേന്ദ്രമോദിയും ഉൾപ്പടെ വിവിധ ലോകനേതാക്കൾ നടത്തിയ “ശ്രേഷ്ഠമായ ദൗത്യത്തിന്” നന്ദിയുണ്ടെന്ന് പുടിൻ പറഞ്ഞു. ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയോടൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് പുടിന്റെ വാക്കുകൾ. ലക്ഷ്യം നേടിയെടുക്കാൻ ലോകനേതാക്കൾ നടത്തിയ എല്ലാ പരിശ്രമങ്ങൾക്കും റഷ്യ കൃതജ്ഞത രേഖപ്പെടുത്തി.

നമുക്കെല്ലാവർക്കും നിരവധി ആഭ്യന്തര കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. അതിനിടയിലും യുക്രെയ്‌ൻ വിഷയം ഒത്തുതീർപ്പാകുന്നതിന് ഇത്രയധികം ശ്രദ്ധ ചെലുത്തിയ അമേരിക്കൻ പ്രസിഡന്റ് ട്രംപിന് നന്ദിയെന്ന് പുടിൻ പറഞ്ഞു. ചൈനയുടെ പ്രസിഡന്റ്, ഇന്ത്യൻ പ്രധാനമന്ത്രി, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവയുടെ പ്രസിഡന്റുമാർ ഉൾപ്പെടെ നിരവധി നേതാക്കൾ ഈ വിഷയം കൈകാര്യം ചെയ്യുകയും അവരുടെ വിലപ്പെട്ട സമയം ഇതിനായി ചെലവഴിക്കുകയും ചെയ്തു. ശത്രുത അവസാനിപ്പിക്കുകയെന്ന മഹത്തായ ദൗത്യം നടപ്പിലാക്കാനുള്ള ലക്ഷ്യത്തോടെയായിരുന്നു ഈ നടപടികളെന്നും പുടിൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം വൈറ്റ് ഹൗസിൽ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ, റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാടെന്താണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇന്ത്യ “നിഷ്പക്ഷ” രാഷ്‌ട്രമല്ല, മറിച്ച് “സമാധാനത്തിന്റെ പക്ഷത്താണ്” ഇന്ത്യയെന്ന് പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. ഇത് യുദ്ധത്തിന്റെ യുഗമല്ല. യുദ്ധക്കളത്തിൽ പ്രശ്നപരിഹാരം സാധ്യമല്ലെന്നും മോദി ചൂണ്ടിക്കാട്ടി.

2022 ഫെബ്രുവരിയിലായിരുന്നു യുക്രെയ്ൻ-റഷ്യ യുദ്ധം ആരംഭിച്ചത്. ഇതിനുശേഷം, പ്രധാനമന്ത്രി മോദി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായും റഷ്യൻ പ്രസിഡന്റ് പുടിനുമായും നിരവധി തവണ സംസാരിച്ചിരുന്നു. നയതന്ത്ര ചർച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കണമെന്ന നിലപാട് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന 22-ാമത് ഇന്ത്യ-റഷ്യ ഉഭയകക്ഷി സമ്മേളനത്തിനിടെ പുടിനെ മോസ്കോയിൽ വച്ച് കണ്ടപ്പോഴും, ഓഗസ്റ്റിൽ യുക്രെയ്‌നിലേക്ക് യാത്ര ചെയ്തപ്പോഴും ഇന്ത്യ നിലപാട് വ്യക്തമാക്കി. ഇരുരാജ്യങ്ങളിലും സമാധാനം ഉറപ്പുവരുത്താൻ ഇന്ത്യ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകിയിരുന്നു.

Tags: Narendra ModiRussiadonald trumpVladimir PutinUkraine ConflictUkraine War
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies