പബ്ജി പ്രണയകഥയിലെ നായിക എന്ന പേരിൽ മാദ്ധ്യമങ്ങളിൽ ഇടം പിടിച്ച സീമ ഹൈദറിന് കുഞ്ഞ് പിറഞ്ഞു. ചൊവ്വാഴ്ചയാണ് സീമ ഹൈദർ-സച്ചിൻ മീണ ദമ്പതിമാർക്ക് പെൺകുഞ്ഞ് പിറന്നത്.അമ്മയും കുഞ്ഞും സുഖമായിരിക്കുകയാണെന്നും അടുത്ത കുടുംബസുഹൃത്തായ അഡ്വ. എ.പി. സിങ് പറഞ്ഞു.
ഒരു വർഷം മുൻപ് മാദ്ധ്യമങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരായിരുന്നു സീമ ഹൈദർ. അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച് കാമുകനൊപ്പം താമസമാരംഭിച്ച സീമ ഹൈദർ അറസ്റ്റിലായതിന് പിന്നാലെയായിരുന്നു പബ്ജി പ്രണയവും പാകിസ്താനിൽനിന്ന് ഇന്ത്യയിലേക്കുള്ള നാടകീയയാത്രയുമെല്ലാം പുറംലോകമറിഞ്ഞത്. ഇതോടെ ഇവർ വാർത്തകളിൽ ഇടം പിടിച്ചു. ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ യുവതി കാമുകനായ സച്ചിനെ വിവാഹം കഴിച്ചു.
നോയിഡയിൽ താമസിക്കുന്ന സീമയും ഭർത്താവ് സച്ചിനും ഇപ്പോൾ കണ്ടന്റ് ക്രിയേറ്റർമാരാണ്. ആറ് യൂട്യൂബ് ചാനലുകളുള്ള ഇവർക്ക് ഒരുമില്യണിലേറെ സബ്സ്‌ക്രൈബേഴ്സുണ്ട്. കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലും മാസവരുമാനം ലഭിക്കുന്നുണ്ട്. സീമ ഗർഭിണിയായതോടെ പീന്നീട് വീഡിയോകളും ഇതുമായി ബന്ധപ്പെട്ടായിരുന്നു. ഇപ്പോൾ കുഞ്ഞിന് പേര് നിർദ്ദേശിക്കാനുള്ള അവസരം വ്യൂവേഴ്സിന് നൽകിയിരിക്കുകയാണ് ഇവർ.















