അതാണ് സത്യം, അഞ്ചുവർഷമായി സംഭവിക്കുന്നത്..: ധോണിക്കും ചെന്നൈക്കും പിഴച്ചതെവിടെ; കണക്കുനിരത്തി സെവാഗ്‌
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അതാണ് സത്യം, അഞ്ചുവർഷമായി സംഭവിക്കുന്നത്..: ധോണിക്കും ചെന്നൈക്കും പിഴച്ചതെവിടെ; കണക്കുനിരത്തി സെവാഗ്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2025, 04:38 pm IST
Facebook
Twitter
WhatsAppTelegram

ഞായറാഴ്ച നടന്ന ഐ‌പി‌എൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിക്കാൻ ചെന്നൈ സൂപ്പർ കിംഗ്സിന് അവസാന ഓവറിൽ വേണ്ടിയിരുന്നത് 20 റൺസ്. ക്രീസിൽ എം‌എസ് ധോണിയും രവീന്ദ്ര ജഡേജയും. വമ്പൻ ഷോട്ടിന് ശ്രമിച്ച് ധോണി ബാറ്റ് വീശിയെങ്കിലും പന്ത് ഷിമ്രോൺ ഹെറ്റ്മെയറിന്റെ കൈകളിൽ സുരക്ഷിതം. 11 പന്തിൽ നിന്ന് 16 റൺസ് നേടിയ ധോണി മടങ്ങി. ക്രീസിലുണ്ടായിരുന്ന ജഡേജയ്‌ക്ക് പിന്നീട് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ തുടർച്ചയായ രണ്ടാം മത്സരത്തിലും 6 റൺസിന് പരാജയപ്പെട്ടു.

മുൻ ക്രിക്കറ്റ് താരം വിരേന്ദർ സെവാഗിന്റെ നിരീക്ഷണങ്ങളാണ് ഇതിനുപിന്നാലെ ചർച്ചയാകുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ചെന്നൈ സൂപ്പർ കിംഗ്സിന് 180 റൺസിൽ കൂടുതലുള്ള വിജയലക്ഷ്യം പിന്തുടരാൻ കഴിഞ്ഞിട്ടില്ല എന്ന വസ്തുത സേവാഗ് ചൂണ്ടിക്കാട്ടി. ഒരു ടീമിന് കളിയുടെ അവസാന ഘട്ടങ്ങളിൽ ഓവറിൽ 20 റൺസ് എന്ന നിരക്കിൽ സ്കോർ ചെയ്യാൻ കഴിഞ്ഞ സന്ദർഭങ്ങൾ വളരെ കുറവാണ്. ഐ‌പി‌എല്ലിൽ അങ്ങനെ ചെയ്ത ചുരുക്കം ചില കളിക്കാരിൽ ഒരാളാണ് ധോണി. എന്നാൽ സമീപകാലത്തൊന്നും പിന്നെ അത് ആവർത്തിച്ചിട്ടില്ലെന്നും സെവാഗ് പറഞ്ഞു.

ഐ‌പി‌എല്ലിൽ വലിയ ലക്ഷ്യങ്ങൾ പിന്തുടരുന്നതിൽ സി‌എസ്‌കെ ദീർഘകാലമായി പിന്നോട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.”ഒന്നോ രണ്ടോ മത്സരങ്ങൾ മാത്രമേ മനസിൽ ഓർമ്മയുള്ളൂ. സമീപകാല മത്സരങ്ങളൊന്നും ഓർമ്മ വരുന്നില്ല. അഞ്ച് വർഷമായി സിഎസ്‌കെയ്‌ക്ക് 180 ൽ കൂടുതൽ സ്‌കോറുകൾ പിന്തുടരാൻ കഴിഞ്ഞിട്ടില്ല,” സെവാഗ് വിശദമാക്കി.

പതിനേഴാം ഓവർ തുടങ്ങുന്നതിന് മുൻപാണ് ധോണി ബാറ്റ് ചെയ്യാനിറങ്ങിയത് . അപ്പോഴേക്കും സിഎസ്കെയ്‌ക്ക് ക്യാപ്റ്റൻ ഋതുരാജിനെ നഷ്ടമായിരുന്നു. മഹേഷ് തീക്ഷണയുടെ പന്തുകൾ നേരിടാൻ ധോണി നന്നേ ബുദ്ധിമുട്ടി. വിക്കറ്റിന്റെ സ്വഭാവം മനസിലാക്കാൻ നിരവധി പന്തുകൾ പാഴാക്കേണ്ടിവന്നു. പിന്നീട് അദ്ദേഹം ഒരു സിക്‌സും ഫോറും അടിച്ചെങ്കിലും ചെന്നൈക്ക് ആവശ്യമായ റൺ റേറ്റിനൊപ്പമെത്താൻ കഴിഞ്ഞില്ലെന്നും സെവാഗ്‌ ചൂണ്ടിക്കാട്ടി.

Tags: CSKVirender SehwagIPL 2025Flawsms dhoni
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies