12 വർഷത്തിൽ ലുലുമാളിലെത്തിയത് 22 കോടിപേരെന്നത് അത്ഭുതം; യൂസഫലി അതുല്യനായ വ്യക്തിയെന്നും സാനുമാഷ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

12 വർഷത്തിൽ ലുലുമാളിലെത്തിയത് 22 കോടിപേരെന്നത് അത്ഭുതം; യൂസഫലി അതുല്യനായ വ്യക്തിയെന്നും സാനുമാഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2025, 05:16 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ലുലു മാൾ കണ്ടു കഴിഞ്ഞപ്പോൾ തന്റെ 98ാം വയസിൽ അത്ഭുതം കണ്ട അനുഭൂതിയാണ് ഈ വൃദ്ധന് തോന്നുന്നതെന്ന് പ്രമുഖ സാഹിത്യക്കാരൻ പ്രൊഫ.എം.കെ. സാനുമാഷ്. 12 വർഷം പൂർത്തിയായ ലുലുമാളിന്റെ വാർഷിക ആഘോഷത്തിൽ പങ്കെടുക്കുവാൻ എത്തിയതായിരുന്നു പ്രൊഫ.എം.കെ സാനു. മാളിലേക്ക് സാനുമാഷിനെ കൈപിടിച്ചാണ് ലുലു മാൾ അധികൃതർ വരവേറ്റത്. തുടർന്ന് ഒരു മണിക്കുറിലേറെ സമയം മീഡിയ ഹെഡ് എൻ.ബി സ്വരാജിന്റെ കൈപിടിച്ച് നടന്നു കണ്ടു. സ്നേഹപൂർവ്വം ഇലക്ട്രിക് വീൽചെയറിൽ സഞ്ചരിക്കുവാനുള്ള അഭ്യാർത്ഥന വേണ്ടന്നു പറഞ്ഞായിരുന്നു മാഷിന്റെ നടത്തം.

നിരവധി പേർ ഈ സമയം മാഷിനെ കണ്ടപ്പോൾ പരിചയം പുതുക്കുവാനും സെൽഫിയെടുക്കുവാനും തിരക്കുകൂട്ടി. ലുലു റീജണൽ ഡയറക്ടർ സാദിഖ് ഖാസിമും ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജും ചേർന്ന് അദ്ദേഹത്തെ മാളിലെ കാഴ്ചകൾ വിവരിച്ചു നൽകി. ഓരോ കാഴ്ചയും കണ്ട് ലുലുവിനെ കുറിച്ചു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയെ കുറിച്ചുമുള്ള അദ്ദേഹത്തിന്റെ ഓർമകളും പങ്കുവച്ചു.

തുടർന്ന് നടന്ന വാർഷികാഘോഷത്തിൽ സാനുമാഷിനെ പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ ആൻഡ് ഡയറക്ടർഎം.എ നിഷാദ് ആദരിച്ചു. തുടർന്ന് 12-മത് വാർഷികാഘോഷം കൂറ്റൻ കേക്ക് മുറിച്ച് സാനുമാഷ് ഉദ്ഘാടനം ചെയ്തു. ലോക പ്രശസ്തമായ ലുലുമാൾ ഏറ്റവും വിദഗ്‌ദ്ധമായി കൊണ്ടുപോകുന്നതിൽ എം.എ യൂസഫലിയുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.ഒരു രാജ്യത്തിന്റെ രക്തനാടി എന്നത് വാണിജ്യമാണ്. ആ വാണിജ്യലോകത്ത് അതുല്യനായ വ്യക്തിയായി എം.എ യൂസഫലി മാറി.
വിദഗ്‌ദ്ധമായും ആകർഷകമായും ലോകംമൊട്ടാകെ വ്യാപിച്ച ലുലുവിനെ നടത്തി കൊണ്ടുപോകുന്നത് പ്രവർത്തന രീതിയുടെ മികവാണെന്നും അദ്ദേഹം പ്രതികരിച്ചു. ജീവനക്കാർക്ക് മാത്രമല്ല, സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ പോലും മാളിന്റെ ഗുണഭോക്താക്കളായി മാറി കഴിഞ്ഞു. 22 കോടി ജനങ്ങൾ കഴിഞ്ഞ 12 വർഷത്തിനകം ലുലുമാൾ സന്ദർശിച്ചു എന്നത് അവിശ്വസനീയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലുലു ഇന്ത്യ സി.ഇ.ഒ ആൻഡ് ഡയറക്ടർ എം.എ നിഷാദ്, ലുലു മാൾസ് ഇന്ത്യ ഡയറക്ടർ ഷിബു ഫിലിപ്പ്, ലുലു റീജണൽ ഡയറക്ടർ സാദിഖ് ഖാസിം, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, ലുലു ഇന്ത്യ ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, ലുലു ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത് , ലുലുമാൾ ഡെപ്യൂട്ടി ജനറൽ മാനേജർ ജയേഷ് നായർ, ഓപ്പറേഷൻസ് മാനേജർ ഒ.സുകുമാരൻ തുടങ്ങിയവർ സംബന്ധിച്ചു.

Tags: KochiluluanniversaryCeremony12th
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies