ഹൈദരാബാദ് സർവകലാശാല ഭൂമി കയ്യേറ്റം; രേവന്ത് റെഡ്ഡി സർക്കാരിന്റേത് ഏകാധിപത്യ സമീപനമെന്ന് ABVP, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന് നിവേദനം സമർപ്പിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹൈദരാബാദ് സർവകലാശാല ഭൂമി കയ്യേറ്റം; രേവന്ത് റെഡ്ഡി സർക്കാരിന്റേത് ഏകാധിപത്യ സമീപനമെന്ന് ABVP, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന് നിവേദനം സമർപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2025, 06:25 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാല ഭൂമി ലേലം ചെയ്യാനുള്ള തെലങ്കാന സർക്കാരിന്റെ ശ്രമം തടയണമെന്ന് ആവശ്യപ്പെട്ട് എബിവിപി പ്രതിനിധി സംഘം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് നിവേദനം സമർപ്പിച്ചു. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയുടെ 400 ഏക്കർ ഭൂമി അനധികൃതമായി കയ്യേറാനും ലേലം ചെയ്യാനുമുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമത്തെ ചോദ്യം ചെയ്താണ് എബിവിപി നിവേദനം നൽകിയത്. എബിവിപി ദേശീയ സെക്രട്ടറി ശ്രാവൺ ബി രാജിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് നിവേദനം സമർപ്പിച്ചു.

സർവകലാശാലയുടെ ഗച്ചിബൗളിയിലുള്ള വനഭൂമിയാണ് ഐടി ഹബ്ബ് വികസനത്തിന്റെ പേരിൽ സ്വകാര്യ ബിസിനസ് സ്ഥാപനങ്ങൾക്ക് തീറെഴുതി കൊടുക്കാൻ രേവന്ത് റെഡ്ഡി സർക്കാർ ശ്രമിക്കുന്നത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സർവകലാശാലയ്‌ക്ക് ലഭിച്ച ഭൂമി സ്വകാര്യ കമ്പനികൾക്ക് വിട്ടു നൽകാനുള്ള സർക്കാർ തീരുമാനം അപലപനീയമാണെന്ന് എബിവിപി വ്യക്തമാക്കി.

സർവകലാശാല ഭൂമി അനേകം ജന്തുജാലങ്ങളുടെ വാസസ്ഥലമാണെന്നും കേവലം വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ഗവേഷണങ്ങൾക്കും മാത്രമേ ഇത് ഉപയോഗിക്കാൻ പാടുള്ളൂവെന്നും എബിവിപി അഭിപ്രായപ്പെട്ടു. വിഷയത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്ത് അവരുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിച്ച രേവന്ത് റെഡ്ഡി സർക്കാർ ഏകാധിപത്യ സമീപനമാണ് സ്വീകരിക്കുന്നതെന്നും ഇത് അനുവദനീയമല്ലെന്നും എബിവിപി വ്യക്തമാക്കി.

400 ഏക്കർ ഭൂമി ലേലം ചെയ്യാനുള്ള ശ്രമങ്ങൾ തടഞ്ഞ് സർവകലാശാലയ്‌ക്ക് വീണ്ടും ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത് നൽകാൻ കേന്ദ്ര സർക്കാർ ഉടൻ ഇടപെടണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് എബിവിപി പ്രതിനിധി സംഘം ആവശ്യപ്പെട്ടു. സർവകലാശാലയുടെ ഭൂമി തങ്ങളുടെ വിദ്യാഭ്യാസ രംഗത്തിന്റെയും പരിസ്ഥിതിയുടെയും മൂല്യമേറിയ സ്വത്താണെന്ന് എബിവിപി ദേശീയ സെക്രട്ടറി ശ്രാവൺ ബി രാജ് പറഞ്ഞു. ഈ ഭൂമി സ്വകാര്യ കമ്പനികൾക്ക് സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി തീറെഴുതി കൊടുക്കാൻ ശ്രമിക്കുന്ന രേവന്ത് റെഡ്ഡി വിദ്യാർത്ഥികളോടും ജീവജാലങ്ങളോടും വലിയ അനീതിയാണ് കാണിക്കുന്നതെന്നും ഇത് അനുവദനീയമല്ലെന്നും ശ്രാവൺ ബി രാജ് പറഞ്ഞു.

വിദ്യാർത്ഥികളുടെ എല്ലാ അവകാശങ്ങളും ഹനിക്കുന്ന സമീപനമാണ് സർക്കാരിൽ നിന്ന് ഉണ്ടാവുന്നത്. രേവന്ത് റെഡ്ഡി സർക്കാർ ലേലം നടത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോകാനാണ് ഒരുങ്ങുന്നതെങ്കിൽ എബിവിപി രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് വിഷയത്തിൽ അടിയന്തിരമായി ഇടപെടാൻ എബിവിപി അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൂമി അനധികൃതമായി കയ്യേറാനുള്ള ശ്രമങ്ങൾ സ്വീകാര്യമല്ലെന്നും സർവകലാശാല ഭൂമി വിദ്യാർത്ഥികളുടെ ഗവേഷണ ആവശ്യങ്ങൾക്കും പഠനത്തിന് അനിവാര്യമായ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മാത്രമേ ഉപയോഗിക്കാവൂവെന്നും എബിവിപി ദേശീയ സെക്രട്ടറി ശിവാംഗി ഖർവാൾ പറഞ്ഞു. സ്വകാര്യ കമ്പനികൾക്ക് സർവകലാശാല ഭൂമി വിട്ട് നൽകി വലിയ അഴിമതി നടത്താനാണ് രേവന്ത് റെഡ്ഡി സർക്കാർ ശ്രമിക്കുന്നത് എന്നും അവർ ആരോപിച്ചു. സർവകലാശാല ഭൂമി സംരക്ഷിക്കാൻ വിദ്യാർത്ഥികളുടെ കൂടെ എബിവിപി ശക്തമായി നിലകൊള്ളുമെന്നും പ്രതിഷേധ പ്രകടനങ്ങളുമായിതങ്ങൾ മുന്നോട്ടു പോകുമെന്നും അവർ വ്യക്തമാക്കി.

എബിവിപി ദേശീയ സെക്രട്ടറിമാരായ ശ്രാവൺ ബി രാജ്, ശിവാംഗി ഖർവാൾ, ഹൈദരാബാദ് സർവകലാശാല യൂണിറ്റ് പ്രസിഡന്റ് അനിൽ കുമാർ, ഡൽഹി സർവകലാശാല യുണിയൻ വൈസ് പ്രസിഡന്റ് ഭാനു പ്രതാപ് സിംഗ്, സെക്രട്ടറി മിത്രവിന്ദ കരൺവാൾ, ജെ.എൻ.യു സർവകലാശാല യൂണിറ്റ് പ്രസിഡന്റ് രാജേശ്വർ ദൂബെ എന്നിവരടങ്ങിയ പ്രതിനിധി സംഘമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചത്.

Tags: abvpHyderabadDharmendra PradhanFEATURED2
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies