പ്രതിഷേധത്തിന്റെ മറവിൽ നടന്ന അക്രമം;ഗൂഢാലോചന നടന്നിട്ടുണ്ട്, പിന്നിൽ പ്രവർത്തിച്ച സൂത്രധാരന്മാരെ പുറത്തുകൊണ്ടുവരണം; NIA അന്വേഷിക്കണമെന്ന് ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിഷേധത്തിന്റെ മറവിൽ നടന്ന അക്രമം;ഗൂഢാലോചന നടന്നിട്ടുണ്ട്, പിന്നിൽ പ്രവർത്തിച്ച സൂത്രധാരന്മാരെ പുറത്തുകൊണ്ടുവരണം; NIA അന്വേഷിക്കണമെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2025, 06:04 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: വഖ്ഫ് ഭേദ​ഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ പേരിൽ പശ്ചിമബം​ഗാളിൽ നടന്ന അക്രമങ്ങളിൽ എൻഐഎ അന്വേഷണം നടത്തണമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. ബം​ഗാളിലെ മുർഷിദാബാദിലാണ് കഴിഞ്ഞ ദിവസം ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധങ്ങൾക്കിടെ മുർഷിദാബാദ് റെയിൽവേ സ്റ്റേഷനിൽ നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ അന്വേഷണം ആവശ്യപ്പെട്ടാണ് സുവേന്ദു അധികാരി രം​ഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര റെയിൽവേ മന്ത്രിക്ക് അദ്ദേഹം കത്തയച്ചു.

ആക്രമണങ്ങൾക്ക് പിന്നിൽ ​ഗൂഢാലാേചന നടന്നിട്ടുണ്ടെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന സൂത്രധാരന്മാരുടെ യഥാർത്ഥ മുഖം പുറത്ത് കൊണ്ടുവരണമെന്നും സുവേന്ദു അധികാരി കത്തിൽ പറഞ്ഞു. റെയിൽവേ സ്റ്റേഷൻ പോലുള്ള പൊതുയിടങ്ങൾ ലക്ഷ്യമിട്ടുള്ള ഇത്തരം പ്രവൃത്തികൾ വച്ചുപൊറുപ്പിക്കരുത്. ഇത് രാജ്യത്തിന് ഭീഷണി ഉയർത്തുന്നതാണ്. കേസ് ഭീകരവിരുദ്ധ ഏജൻസിക്ക് കൈമാറണം. സമ​ഗ്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും സുവേന്ദു അധികാരി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മുർഷി​ദാബാദിൽ വഖ്ഫിനെതിരെ നടത്തിയ തൃണമൂൽ പ്രവർത്തകരുടെ പ്രതിഷേധം അക്രമങ്ങൾക്ക് വഴിവച്ചിരുന്നു. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിയുകയും പൊലീസ് വാഹനങ്ങൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. അക്രമികൾ റെയിൽവേ ജീവനക്കാരെ മർദ്ദിച്ചു. ജീവനക്കാരുടെ വാ​ഹനങ്ങൾ കത്തിക്കുകയും ചെയ്തു.

അക്രമം തുടർന്നതോടെ ജീവനക്കാർ ഓടിരക്ഷപ്പെടുകയായിരുന്നു. ഈ സാഹചര്യത്തെ തുടർന്ന് ഈസ്റ്റേൺ റെയിൽവേ നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. ആറ് മണിക്കൂറിലധികം വൈകിയാണ് ട്രെയിനുകൾ ഓടിയത്. അക്രമത്തിൽ 15 പൊലീസ് ഉദ്യോ​ഗസ്ഥർക്ക് പരിക്കേറ്റിരുന്നു. 118 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.

Tags: NIAsuvendu adhikaribengal violence
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies