ബോയിംഗ് വിമാന ഇടപാടുകളില്‍ നിന്ന് ചൈന പിന്‍മാറുന്നത് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് നേട്ടം; കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ ഇന്ത്യയും ആകാശയും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ബോയിംഗ് വിമാന ഇടപാടുകളില്‍ നിന്ന് ചൈന പിന്‍മാറുന്നത് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് നേട്ടം; കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ ഇന്ത്യയും ആകാശയും

2025 നും 2027 നും ഇടയില്‍ 179 വിമാനങ്ങള്‍ ബോയിംഗില്‍ നിന്ന് ഏറ്റെടുക്കാനാണ് മുന്‍നിര ചൈനീസ് വിമാനക്കമ്പനികള്‍ ലക്ഷ്യമിട്ടിരുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2025, 01:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡെല്‍ഹി: യുഎസ് വിമാന നിര്‍മാണക്കമ്പനിയായ ബോയിംഗിനെ തഴഞ്ഞ ചൈനയുടെ നടപടി ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് നേട്ടമായേക്കും. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 145% താരിഫ് ചുമത്തിയതിനെ തുടര്‍ന്നാണ് ബോയിംഗില്‍ നിന്ന് ഇനി വിമാനങ്ങള്‍ വാങ്ങേണ്ടെന്ന് ചൈനീസ് വിമാനക്കമ്പനികള്‍ക്ക് ഷി ജിന്‍പിംഗ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. 100 ബോയിംഗ് 737 മാക്‌സ് ജെറ്റുകളുടെ വിതരണത്തിനായി കാത്തിരിക്കുകയാണ് നിലവില്‍ ചൈനീസ് വിമാനക്കമ്പനികള്‍. ഈ വിമാനങ്ങള്‍ വേണ്ടെന്ന് വെക്കുന്നത് എയര്‍ ഇന്ത്യ എക്‌സ്പ്രസിനും ആകാശ എയറിനും നേട്ടമാകും. ഇതേ വിമാനങ്ങളാണ് രണ്ട് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കും അടിയന്തരമായി വേണ്ടത്.

ചൈനീസ് വിമാനക്കമ്പനികള്‍ പിന്‍മാറുന്നതോടെ ഈ വിമാനങ്ങളില്‍ മിക്കവയും ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് നല്‍കാന്‍ ബോയിംഗ് തയാറാവുമെന്നാണ് വ്യോമയാന മേഖലയിലെ വിദഗ്ധര്‍ അനുമാനിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലും ഓര്‍ഡറുകള്‍ റദ്ദായപ്പോള്‍ െൈവറ്റ് ടെയ്‌ലുകള്‍ ഇന്ത്യന്‍ കമ്പനികള്‍ക്കാണ് ബോയിംഗ് നല്‍കിയത്. ഓര്‍ഡര്‍ ചെയ്ത കമ്പനി ഏറ്റെടുക്കാത്ത വിമാനങ്ങളെയാണ് വൈറ്റ് ടെയ്‌ലുകള്‍ എന്ന് പറയുന്നത്.

കഴിഞ്ഞ വര്‍ഷം 25 വൈറ്റ് ടെയ്ല്‍ മാക്‌സ് വിമാനങ്ങള്‍ ബോയിംഗ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് നല്‍കിയിരുന്നു. 25 വിമാനങ്ങള്‍ കൂടി ഇപ്രകാരം ഏറ്റെടുക്കാനിരിക്കുകയാണ്. ചൈനീസ് കമ്പനികള്‍ പിന്‍മാറുന്നതോടെ മിച്ചം വരുന്ന വിമാനങ്ങള്‍ കൂടി ഇപ്രകാരം ഏറ്റെടുക്കാനാണ് ടാറ്റയുടെ കീഴില്‍ അതിവേഗം വിപുലീകരണം നടത്തിവരുന്ന എയര്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.

ബോയിംഗിന് സമയത്തിന് വിമാനം നല്‍കാന്‍ കഴിയാത്തത് ഇന്ത്യന്‍ വിമാനക്കമ്പനിയായ ആകാശയെ കാര്യമായി ബാധിച്ചിട്ടുണ്ട്. പൈലറ്റുകളുണ്ട് പക്ഷേ പറത്താന്‍ ആവശ്യത്തിന് വിമാനമില്ല എന്നതാണ് കമ്പനി നേരിടുന്ന ബുദ്ധിമുട്ട്. വിമാനങ്ങള്‍ വാങ്ങാന്‍ കമ്പനിയുടെ കൈയില്‍ പണം ആവശ്യത്തിനുണ്ട്. പക്ഷേ ഉല്‍പ്പാദകരായ ബോയിംഗിന് ഈ ആവശ്യകതയ്‌ക്കനുസരിച്ച് വിമാനങ്ങള്‍ നല്‍കാനാവുന്നില്ല എന്നതാണ് ഇപ്പോഴത്തെ ബുദ്ധിമുട്ട്.

എയര്‍ ഇന്ത്യയും സമാനമായ പ്രതിസന്ധിയാണ് നേരിടുന്നത്. ഇന്ന് രാത്രി വിമാനം കിട്ടിയാല്‍ നാളെ രാവിലെ സര്‍വീസ് തുടങ്ങാം എന്ന നിലയിലാണ് എയര്‍ ഇന്ത്യ. ബോയിംഗില്‍ നിന്ന് വിമാനം ആവശ്യത്തിന് കിട്ടുന്നില്ലെന്ന പരാതിയാണ് കമ്പനിക്കുള്ളത്.

2025 നും 2027 നും ഇടയില്‍ 179 വിമാനങ്ങള്‍ ബോയിംഗില്‍ നിന്ന് ഏറ്റെടുക്കാനാണ് എയര്‍ ചൈന, ചൈന ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സ്, ചൈന സതേണ്‍ എയര്‍ലൈന്‍സ് എന്നീ മുന്‍നിര ചൈനീസ് വിമാനക്കമ്പനികള്‍ ലക്ഷ്യമിട്ടിരുന്നത്.

Tags: Chinaair indiaAkasa AirBoeingTariff War
ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies