ഇന്ത്യയില്‍ 3 ദശലക്ഷം ഐഫോണുകള്‍ വിറ്റ് പുതിയ നാഴികക്കല്ലിലേക്ക് ആപ്പിള്‍; വിപണിയിലെ ക്ഷീണത്തില്‍ ഉലയാതെ മുന്നേറ്റം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഇന്ത്യയില്‍ 3 ദശലക്ഷം ഐഫോണുകള്‍ വിറ്റ് പുതിയ നാഴികക്കല്ലിലേക്ക് ആപ്പിള്‍; വിപണിയിലെ ക്ഷീണത്തില്‍ ഉലയാതെ മുന്നേറ്റം

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റഴിച്ച 2.21 ദശലക്ഷം ഐഫോണുകളില്‍ നിന്നുള്ള വലിയ കുതിച്ചുചാട്ടമാണിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2025, 03:09 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ പുതിയ നാഴികക്കല്ല് പിന്നിടാന്‍ തയാറായി യുഎസ് സ്മാര്‍ട്ട്‌ഫോണ്‍ വമ്പനായ ആപ്പിള്‍. 2025 ലെ ആദ്യ പാദത്തില്‍ കമ്പനി ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ഐഫോണ്‍ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 3 ദശലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റെന്ന് ഗവേഷണ സ്ഥാപനമായ ഐഡിസിയുടെ കണക്കുകള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റഴിച്ച 2.21 ദശലക്ഷം ഐഫോണുകളില്‍ നിന്നുള്ള വലിയ കുതിച്ചുചാട്ടമാണിത്. ഇന്ത്യയില്‍ ആപ്പിളിന്റെ അതിവേഗ വളര്‍ച്ചയാണ് ഇത് കാണിക്കുന്നത്.

ഇന്ത്യയിലെ ആപ്പിളിന്റെ വളര്‍ച്ചയ്‌ക്ക് നോ കോസ്റ്റ് ഇഎംഐകള്‍, ക്യാഷ്ബാക്ക് ഓഫറുകള്‍, ഓണ്‍ലൈന്‍ റീട്ടെയിലര്‍മാര്‍ വാഗ്ദാനം ചെയ്യുന്ന കിഴിവുകള്‍ തുടങ്ങിയ ഓഫറുകള്‍ പിന്തുണച്ചിട്ടുണ്ടെന്ന് ഐഡിസിയുടെ ഗവേഷണ മാനേജര്‍ ഉപാസന ജോഷി പറഞ്ഞു. ഇന്ത്യയിലെ മൊത്തത്തിലുള്ള സ്മാര്‍ട്ട്ഫോണ്‍ വിപണി ഒരു ചെറിയ ശതമാനം ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുന്ന സമയത്ത് പോലും ശക്തമായ ഇരട്ട അക്ക വളര്‍ച്ച കൈവരിക്കാന്‍ ഈ ഓഫറുകള്‍ കമ്പനിയെ സഹായിച്ചു.

ബജറ്റ് സൗഹൃദ ഐഫോണ്‍ 16ഇ ഉള്‍പ്പെടെ പുതുതായി പുറത്തിറക്കിയ ഐഫോണ്‍ 16 സീരീസ് ഈ വളര്‍ച്ചയില്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഈ പാദത്തിലെ എല്ലാ ഐഫോണ്‍ വില്‍പ്പനകളുടെയും പകുതിയിലധികവും ഈ പുതിയ മോഡലുകളാണ്. 2024 ല്‍ നിന്നുള്ള കാര്യമായ ഒരു മാറ്റവുമാണിത്. കഴിഞ്ഞ വര്‍ഷം ഉത്സവ സീസണുകളില്‍ ഐഫോണ്‍ 15, ഐഫോണ്‍ 13 പോലുള്ള പഴയ മോഡലുകളാണ് വില്‍പ്പനയുടെ ഭൂരിഭാഗവും മുന്നോട്ടു നയിച്ചത്.

ആപ്പിള്‍ മികച്ച മുന്നേറ്റം നടത്തിയെങ്കിലും 2025 ലെ ആദ്യ പാദം പൊതുവെ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിക്ക് അത്ര ഗുണകരമല്ല. ജനുവരി, ഫെബ്രുവരി മാസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 8.1% വില്‍പ്പന ഇടിവാണ് ഐഡിസി പ്രതീക്ഷിക്കുന്നത്. ഡിസ്‌കൗണ്ടുകള്‍ ലഭ്യമാണെങ്കിലും ഉപഭോക്താക്കള്‍ ആവേശം കാട്ടുന്നില്ല. വിവോയുടെ വില്‍പ്പന 2.7 ശതമാനവും സ്ംസംഗിന്റേത് 19.5 ശതമാനവും ഇടിഞ്ഞിരുന്നു. അതേസമയം ഓപ്പോ 14.3 ശതമാനവും റിയല്‍മീ 5.3 ശതമാനവും വില്‍പ്പന വളര്‍ച്ച കൈവരിച്ചു.

Tags: smart_phoneapple i phoneapple
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies