"നടന്റെ പേര് പുറത്തുവിടരുതെന്ന് പറഞ്ഞിരുന്നതാണ്; പരാതിയുടെ രഹസ്യസ്വഭാവം സൂക്ഷിക്കാൻ സംഘടനകൾക്ക് കഴിഞ്ഞില്ല; സിനിമയുടെ ഭാവിയെ ബാധിക്കുന്ന കാര്യം"
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“നടന്റെ പേര് പുറത്തുവിടരുതെന്ന് പറഞ്ഞിരുന്നതാണ്; പരാതിയുടെ രഹസ്യസ്വഭാവം സൂക്ഷിക്കാൻ സംഘടനകൾക്ക് കഴിഞ്ഞില്ല; സിനിമയുടെ ഭാവിയെ ബാധിക്കുന്ന കാര്യം”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2025, 02:05 pm IST
FacebookTwitterWhatsAppTelegram

ആരോപണവിധേയനായ നടന്റെ പേര് പുറത്തുവരണമെന്ന് താൻ ആ​ഗ്രഹിച്ചിട്ടില്ലെന്ന് വിൻസി അലോഷ്യസ്. വളരെ രഹസ്യാത്മകമായി താൻ നൽകിയ പരാതിയുടെ വിവരങ്ങളാണ് പുറത്തുവന്നത്. നടന്റെ പേരോ സിനിമയുടെ പേരോ പുറത്തുപോകില്ലെന്ന് താൻ അണിയറപ്രവർത്തകർക്ക് ഉറപ്പുനൽകിയിരുന്നതാണെന്നും വിൻസി പറഞ്ഞു.

റിലീസ് ചെയ്യാത്ത സിനിമയായതിനാൽ നടന്റെ പേര് പുറത്തുവരുന്നത് സിനിമയ്‌ക്ക് ദോഷം ചെയ്യും. ആ സിനിമയുടെ എല്ലാ അണിയറപ്രവർത്തകരും തന്നോട് വളരെ നല്ലരീതിയിൽ പെരുമാറിയവരാണ്. നിഷ്കളങ്കരായ നിരവധി പേരുടെ അധ്വാനം കൂടിയാണ് ആ സിനിമ. പ്രധാന അഭിനേതാവിനെതിരെ സിനിമയിലെ നടി തന്നെ രം​ഗത്തെത്തുന്നത് ആ സിനിമയ്‌ക്ക് പിന്നിൽ ആത്മാർത്ഥമായി പ്രവർത്തിച്ച അനേകം പേരുടെ അധ്വാനത്തെ ബാധിക്കുമെന്നും നടി ചൂണ്ടിക്കാട്ടി.

പരാതിയുടെ രഹസ്യസ്വഭാവം സൂക്ഷിക്കാൻ സംഘടനകൾക്ക് കഴിഞ്ഞില്ലെന്നും താൻ നൽകിയ പരാതിയിലെ വിശദാംശങ്ങൾ പുറത്തുവിട്ടത് മോശമായിപ്പോയെന്നും വിൻസി കൂട്ടിച്ചേർത്തു. നിയമ നടപടിയുമായി മുന്നോട്ട് പോകില്ലെന്ന് വ്യക്തമാക്കിയ നടി, താരങ്ങൾ ലഹരി ഉപയോ​ഗിക്കുന്ന വിഷയത്തിൽ സിനിമാ മേഖലയ്‌ക്ക് അകത്താണ് നടപടി വേണ്ടതെന്നും അതാണ് താൻ ആവശ്യപ്പെട്ടതെന്നും ഊന്നിപ്പറഞ്ഞു.

ലഹരി ഉപയോഗിക്കുന്നവരുമായി അഭിനയിക്കില്ല എന്നതാണ് തന്റെ തീരുമാനം. ആരോപണ വിധേയനായ നടന് നല്ലമാറ്റം ഉണ്ടായെന്ന് ബോധ്യപ്പെട്ടാൽ അയാൾക്കൊപ്പവും അഭിനയിക്കും. സിനിമയെ മോശമാക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ടാണ് നിയമ നടപടികളുമായി മുന്നോട്ട് പോകാത്തതെന്നും വിൻസി പറഞ്ഞു.

Tags: actorSHINE TOM CHACKOvincy aloshious
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies