കണ്ണൂർ: മലയാളി യുവാവിനെ കുടകിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണൂർ ചിറയ്‌ക്കൽ സ്വദേശി പ്രദീപാണ് കൊല്ലപ്പെട്ടത്. പ്രദീപിന്റെ ഉടമസ്ഥതയിലുള്ള 32 ഏക്കർ തോട്ടത്തിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്ത് മുറിച്ച് മരിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
ബി ഷെട്ടിഗിരിയിലാണ് പ്രദീപിന്റെ തോട്ടമുള്ളത്. പൊലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഗോണിക്കുപ്പ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പ്രദീപിന്റെ 32 ഏക്കർ തോട്ടം വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.















