മാനസിക വൈകല്യമുള്ള സഹോദരിയെ പീഡിപ്പിച്ചു; സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടി സഹോ​ദരൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മാനസിക വൈകല്യമുള്ള സഹോദരിയെ പീഡിപ്പിച്ചു; സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടി സഹോ​ദരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2025, 08:24 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: മാനസിക വെല്ലുവിളി നേരിടുന്ന സഹോദരിയോട് ലൈം​ഗികാതിക്രമം നടത്തിയ സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടി സഹോദരൻ. തമിഴ്നാട്ടിലെ രാമനാഥപുരം വെൺമണി നഗറിലായിരുന്നു സംഭവം.പ്രതിയായ വെങ്കട്ട് സുബ്രഹ്മണ്യത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹോദരിയെയാണ് വെങ്കട്ടിന്റെ സുഹൃത്തായ നംബുരാജ് പീ‍ഡനത്തിന് ഇരയാക്കിയത്. മാർച്ച് 30 മുതൽ നംബുരാജിനെ കാണാനില്ലായിരുന്നു. ഇയാളുടെ സഹോദരി റാണിയാണ് പൊലീസിനെ സമീപിച്ചത്.

മാർച്ച് 30 ന് സുഹൃത്തുക്കളെ സന്ദർശിക്കാൻ പോകുകയാണെന്ന് പറഞ്ഞ് നംബുരാജൻ വീട്ടിൽ നിന്ന് പോയി ഇതിന് ശേഷം മടങ്ങിയെത്തിയില്ല. ഇതേത്തുടർന്ന്, സഹോദരനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് റാണി രാമേശ്വരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയിൽ കേസെടുത്ത രാമേശ്വരം പൊലീസ് നംബുരാജനുമായി ബന്ധപ്പെട്ടിരുന്ന സുഹൃത്തുക്കളെയും ബന്ധുക്കളെയും ഉൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്തു. രാമേശ്വരം വെണ്മണി നഗറിൽ താമസിക്കുന്ന വെങ്കട്ട് സുബ്രഹ്മണ്യനുമായി നംബുരാജന് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. പൊലീസ് അന്വേഷണത്തിൽ ഇരുവരും പലപ്പോഴും ഒറ്റയ്‌ക്ക് മദ്യപിച്ചിരുന്നതായി കണ്ടെത്തി. നംബുരാജൻ പലപ്പോഴും വെങ്കട്ട് സുബ്രഹ്മണ്യന്റെ വീട്ടിൽ മദ്യം കഴിക്കാൻ പോയിട്ടുണ്ട്.

ഇതിനെത്തുടർന്ന് സംശയത്തിന്റെ അടിസ്ഥാനത്തിൽ സുബ്രഹ്മണ്യത്തെ ചോദ്യം ചെയ്തു. ആദ്യം അയാളുടെ ഉത്തരങ്ങൾ പരസ്പര വിരുദ്ധമായിരുന്നു, തുടർന്ന് അയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. നംബുരാജനെ ചുമരിൽ ഇടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനു പിന്നിൽ കുഴിച്ചിട്ടതായി വെങ്കട്ട് സുബ്രഹ്മണ്യൻ വെളിപ്പെടുത്തി. ഇന്നലെ വെണ്മണി നഗറിലെ ഇയാളുടെ വീട്ടിലെത്തിയ പൊലീസ് കൊലപാതകം നടന്ന സ്ഥലവും മൃതദേഹം കുഴിച്ചിട്ട സ്ഥലവും കണ്ടെത്തി. പതിവ് പോലെ മാർച്ച് 30ന് സുബ്രഹ്മണ്യന്റെ വീട്ടിലെത്തിയ നംബുരാജൻ സുഹൃത്ത് ഇല്ലെന്ന് മനസിലായതോടെ അയാളുടെ സഹോദരിയെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.

സ്ത്രീ ഇക്കാര്യം തന്റെ സഹോദരനോട് പറഞ്ഞതോടെ, പ്രകോപിതനായ വെങ്കട്ട് സുബ്രഹ്മണ്യൻ നംബുരാജനെ ആക്രമിക്കുകയും ചുമരിൽ തലയിട്ട് കൊലപ്പെടുത്തുകയുമായിരുന്നു.തുടർന്ന് ഭയന്ന വെങ്കട്ട് സുബ്രഹ്മണ്യൻ വീടിന് പിന്നിലെ ഒഴിഞ്ഞ സ്ഥലത്ത് ഒരു കുഴിയെടുത്ത് മൃതദേഹം ആരും അറിയാതെ കുഴിച്ചിടുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി എല്ലാം ഏറ്റുപറഞ്ഞു.

 

Tags: friendburiedChillingMurdermanKilled
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies