ട്രംപ് താരിഫുകളെ മണ്‍സൂണും കാര്‍ഷിക മേഖലയും ചേര്‍ന്ന് പ്രതിരോധിക്കും; കാര്‍ഷിക മേഖലയില്‍ 4% വളര്‍ച്ച പ്രവചിച്ച് ഇന്‍ഡ്-റാ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ട്രംപ് താരിഫുകളെ മണ്‍സൂണും കാര്‍ഷിക മേഖലയും ചേര്‍ന്ന് പ്രതിരോധിക്കും; കാര്‍ഷിക മേഖലയില്‍ 4% വളര്‍ച്ച പ്രവചിച്ച് ഇന്‍ഡ്-റാ

മികച്ച കാര്‍ഷിക ഉല്‍പ്പാദനത്തിനൊപ്പം പണപ്പെരുപ്പവും കുറയുന്നത് ട്രംപിന്റെ താരിഫുകളുടെ ദോഷഫലങ്ങളെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് കരുത്താകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2025, 04:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡെല്‍ഹി: 2025 ല്‍ ശരാശരിയില്‍ നിന്നും മികച്ച മണ്‍സൂണ്‍ ലഭിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം, കാര്‍ഷിക മേഖലയില്‍ മികച്ച വളര്‍ച്ചയ്‌ക്ക് സഹായകരമാകുമെന്ന് ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് (ഇന്‍ഡ്-റാ). മികച്ച കാര്‍ഷിക ഉല്‍പ്പാദനത്തിനൊപ്പം പണപ്പെരുപ്പവും കുറയുന്നത് ട്രംപിന്റെ പകരത്തിന് പകരം താരിഫുകളുടെ ദോഷഫലങ്ങളെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് കരുത്താകുമെന്നും ഇന്‍ഡ്-റാ പറയുന്നു. രാജ്യത്ത് 105% മണ്‍സൂണ്‍ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.

മികച്ച മണ്‍സൂണ്‍ ലഭിച്ചാല്‍ കാര്‍ഷിക മേഖലയില്‍ 4% വളര്‍ച്ച ഉണ്ടാകുമെന്നാണ് ഇന്‍ഡ്-റാ കണക്കാക്കുന്നത്. ഇത് കര്‍ഷകര്‍ക്ക് മാത്രമല്ല, സമ്പദ് വ്യവസ്ഥയ്‌ക്കാകെ ശുഭകരമായ സാഹചര്യമാണ്.

‘രാജ്യത്ത് ഉപഭോക്തൃ മേഖലയില്‍ മികച്ച വളര്‍ച്ചക്കാണ് ഇത് അവസരമൊരുക്കിയിരിക്കുന്നത്. 2024 ലെ മികച്ച ഖാരിഫ്, റാബി വിളവെടുപ്പുകളും 2026 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന രണ്ട് മികച്ച വിളവെടുപ്പുകളും പണപ്പെരുപ്പം ആര്‍ബിഐയുടെ ലക്ഷ്യമായ 4 ശതമാനത്തിലേക്ക് നിയന്ത്രിക്കപ്പെടുന്നതും പകരത്തിന് പകരം താരിഫുകളുടെ ദോഷങ്ങളെ ചെറുക്കാന്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് കരുത്താകും,’ ഇന്‍ഡ്-റാ മുഖ്യ സാമ്പത്തിക വിദഗ്ധനായ ദേവേന്ദ്ര കുമാര്‍ പന്ത് പറഞ്ഞു.

ജൂണ്‍-സെപ്റ്റംബര്‍ കാലത്തെ മണ്‍സൂണ്‍ മഴയുടെ വ്യാപനം നിര്‍ണായകമാവുമെന്ന് ഇന്‍ഡ്-റാ ചൂണ്ടിക്കാട്ടുന്നു.

ജിഡിപിയില്‍ കാര്‍ഷിക മേഖലയുടെ പങ്ക് കുറഞ്ഞുവരുന്നുണ്ടെങ്കിലും തൊഴില്‍ സൃഷ്ടി കൂടി വരികയാണ്. 2018 ല്‍ 44.1 ശതമാനം ഇന്ത്യക്കാര്‍ക്കാണ് കാര്‍ഷിക മേഖല തൊഴില്‍ നല്‍കിയിരുന്നത്. എന്നാല്‍ 2024 ല്‍ ഇത് 46.1 ശതമാനത്തിലേക്ക് വര്‍ധിച്ചു. കൂടുതല്‍ മെച്ചപ്പെട്ട ജലസേചന സൗകര്യങ്ങളും ഉയര്‍ന്ന വിളവ് നല്‍കുന്ന വിത്തുകളും മികച്ച വളങ്ങളും സര്‍ക്കാരിന്റെ വായ്പാ പദ്ധതികളും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള തിരിച്ചടികളെ നേരിടാന്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയ്‌ക്ക് കരുത്തു പകര്‍ന്നിട്ടുണ്ടെന്ന് ഇന്‍ഡ്-റാ ചൂണ്ടിക്കാട്ടുന്നു.

Tags: monsoonAgriculturetariff
ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies