തിരുവനന്തപുരം: അമിതവേഗത്തിലെത്തിയ കാർ ഓട്ടോയിലിടിച്ച് ഒരാൾ മരിച്ചു. തിരുവനന്തപുരം പട്ടം സെന്റ്മേരീസ് സ്കൂളിന് മുന്നിൽ വച്ചാണ് അപകടം നടന്നത്. ശ്രീകാര്യം സ്വദേശിയായ സുനിയാണ് മരിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയ്‌ക്ക് തീപിടിച്ചു. ഓട്ടോയിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാളാണ് പൊള്ളലേറ്റ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരു ബൈക്കിനെയും കാർ ഇടിച്ചുതെറിപ്പിച്ചു. നാല് പേർക്കാണ് പരിക്കേറ്റിട്ടുള്ളത്.
19-കാരൻ ഓടിച്ച കാറാണ് അപകടത്തിൽപെട്ടത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. കാർ അമിതവേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. പൊലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി.















