നുണപ്രചരണങ്ങളുടെ മുനയൊടിച്ച് ഭാരതം! ഇന്ത്യയുടെ ബ്രഹ്മോസ് സംവിധാനം തകർത്തുവെന്നത് നുണ; പാകിസ്താൻ ഉപയോഗിച്ചത് തുർക്കി നിർമ്മിത ഡ്രോണുകളെന്ന് സൈന്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നുണപ്രചരണങ്ങളുടെ മുനയൊടിച്ച് ഭാരതം! ഇന്ത്യയുടെ ബ്രഹ്മോസ് സംവിധാനം തകർത്തുവെന്നത് നുണ; പാകിസ്താൻ ഉപയോഗിച്ചത് തുർക്കി നിർമ്മിത ഡ്രോണുകളെന്ന് സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2025, 11:46 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാകിസ്താന്റെ നുണപ്രചാരണങ്ങൾക്ക് തെളിവുകൾ സഹിതം മറുപടി നൽകി ഇന്ത്യ. വിദേശകാര്യ മന്ത്രാലയത്തിന്റെയും സൈനിക ഉദ്യോഗസ്ഥരുടെയും സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ വ്യോമതാവളങ്ങൾ സുരക്ഷിതമാണെന്നും ബ്രഹ്മോസ് സംവിധാനം തകർത്തുവെന്ന് പാക് അവകാശവാദം നുണയാണെന്നും കേണൽ സോഫിയ ഖുറേഷി അറിയിച്ചു. ഇത് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളും സേന പ്രദർശിപ്പിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിലെ 26 കേന്ദ്രങ്ങൾ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ 300 മുതൽ 400 വരെ ഡ്രോണുകൾ വിക്ഷേപിച്ചു. ഇവയെല്ലാം തന്നെ തുർക്കി നിർമ്മിതമാണെന്നും ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.

“നമ്മുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർക്കാനും രഹസ്യ വിവരങ്ങൾ ശേഖരിക്കുന്നതിനുമാണ് ഇത്രയും വലിയ തോതിലുള്ള വ്യോമാക്രമണങ്ങളുടെ ഉദ്ദേശ്യം. അവശിഷ്ടങ്ങളെക്കുറിച്ച് ഫോറൻസിക് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഡ്രോണുകൾ തുർക്കി നിർമ്മിത അസിസ്ഗാർഡ് സോംഗർ മോഡലുകളാണെന്നാണ്” കേണൽ സോഫിയ ഖുറേഷി പറഞ്ഞു. പാകിസ്ഥാൻ ഡ്രോണുകളെ തടഞ്ഞു നശിപ്പിക്കാൻ ഇന്ത്യ കൈനറ്റിക്, നോൺ-കൈനറ്റിക് സാങ്കേതികവിദ്യകൾ ഉപയോഗിച്ചു. ബതിന്ദ ആർമി പോസ്റ്റ് ലക്ഷ്യമിടാനുള്ള പാകിസ്ഥാൻ ശ്രമവും ഇന്ത്യൻ സൈന്യം വിജയകരമായി പരാജയപ്പെടുത്തിയതായി കേണൽ സോഫിയ ഖുറേഷി പറഞ്ഞു.

യാത്രാവിമാനങ്ങളെ മറയാക്കിയും പാകിസ്താൻ ആക്രമണം നടത്തുന്നുണ്ടെന്ന് വിംഗ് കമാൻഡർ വ്യോമിക സിംഗ് പറഞ്ഞു.

“മെയ് 7 ന് രാത്രി 8:30 ന് ഒരു പ്രകോപനവുമില്ലാതെ ഇന്ത്യയിലേക്ക് ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയിട്ടും, പാകിസ്താൻ അവരുടെ സിവിലിയൻ വ്യോമാതിർത്തി അടച്ചില്ല. ഇന്ത്യയ്‌ക്കെതിരായ ഏത് ആക്രമണവും വേഗത്തിലുള്ള വ്യോമ പ്രതിരോധ തിരിച്ചടിക്ക് കാരണമാകുമെന്ന് അറിയാവുന്നതിനാൽ, അവർ യാത്രാ വിമാനങ്ങളെ ഒരു കവചമായി ഉപയോഗിക്കുന്നു. അന്താരാഷ്‌ട്ര വ്യോമപാതയുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ വ്യോമസേന സംയമനം പാലിച്ചിട്ടുണ്ട്,” വ്യോമിക സിംഗ് പറഞ്ഞു.

Tags: PakistanMinistry of External Affairspress conferenceWing Commander Vyomika SinghColonel Sophia QureshiTurkish drones
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies