ആവേശകരം; ജര്‍മ്മനിയെ മറികടന്ന് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകണം, രാഷ്ട്രത്തിന് ഇനിയും കാത്തിരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി മോദി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ആവേശകരം; ജര്‍മ്മനിയെ മറികടന്ന് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകണം, രാഷ്‌ട്രത്തിന് ഇനിയും കാത്തിരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി മോദി

2047 ഓടെ ഇന്ത്യയ ഒരു വികസിത രാഷ്ട്രമായി മാറ്റുകയെന്നതാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2025, 05:48 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുന്നതിന്റെ സന്തോഷത്തേക്കാള്‍ വലുതാണ് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള സമ്മര്‍ദ്ദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജര്‍മ്മനിയെ മറികടന്ന് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാന്‍ രാഷ്‌ട്രത്തിന് ഇനിയും കാത്തിരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗാന്ധിനഗറില്‍ ഒരു പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘2014 മെയ് 26ന് ഞാന്‍ ആദ്യമായി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അന്ന് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 11 ാം സ്ഥാനത്തായിരുന്നു. ഇന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയിരിക്കുന്നു. ഇപ്പോള്‍ നമ്മള്‍ ജപ്പാനെ മറികടന്നു എന്നത് നമുക്കെല്ലാവര്‍ക്കും അഭിമാനകരമാണ്. ആറാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് ഇന്ത്യ മാറിയപ്പോള്‍ രാജ്യത്താകമാനം ഉണ്ടായിരുന്ന ആവേശം ഇന്നും ഞാന്‍ ഓര്‍ക്കുന്നു. 250 വര്‍ഷം നമ്മെ ഭരിച്ച രാഷ്‌ട്രമായ ബ്രിട്ടനെ പിന്തള്ളിയതായിരുന്നു അതിന് കാരണം,’ പ്രധാനമന്ത്രി മോദി പറഞ്ഞു.

ഈ വര്‍ഷാവസാനം ജപ്പാനെ മറികടന്ന് ഇന്ത്യ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇന്ത്യ ഇതിനകം നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് നിതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രഹ്മണ്യം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, 2025 അവസാനത്തോടെ ജപ്പാനെ മറികടന്ന് ഇന്ത്യ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് നിതി ആയോഗ് അംഗം അരവിന്ദ് വിര്‍മാനി പിന്നീട് വ്യക്തമാക്കി.

അന്താരാഷ്‌ട്ര നാണ്യ നിധി (ഐഎംഎഫ്) 2025 ല്‍ ഇന്ത്യയുടെ ജിഡിപി 4.19 ട്രില്യണ്‍ ഡോളറാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ജപ്പാന്റെ 4.186 ട്രില്യണ്‍ ഡോളര്‍ ജിഡിപിയെ ഇത് മറികടക്കും.

2047 ഓടെ ഇന്ത്യയ ഒരു വികസിത രാഷ്‌ട്രമായി മാറ്റുകയെന്നതാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ‘നമ്മള്‍ സ്വാതന്ത്ര്യത്തിന്റെ 100 ാം വര്‍ഷം ആകസ്മികമായി ആഘോഷിക്കില്ല. ഒരു വികസിത ഭാരതത്തിന്റെ പതാക ലോകമെമ്പാടും ഉയരത്തില്‍ പറക്കുന്ന തരത്തില്‍ നമ്മള്‍ അത് ആഘോഷിക്കും,’ അദ്ദേഹം പറഞ്ഞു.

Tags: Narendra ModijapanIMFgermanyGDPINDIA GDP
ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies