"പാകിസ്താന്റെ ആണവഭീഷണിക്ക് മുന്നിൽ ഭാരതം ഒരിക്കലും പതറില്ല, ഭീകരതയ്ക്കെതിരെ പോരാടാനുള്ള നമ്മുടെ അവകാശത്തെ ലോകരാജ്യങ്ങൾ അം​ഗീകരിച്ചു": എസ് ജയശങ്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“പാകിസ്താന്റെ ആണവഭീഷണിക്ക് മുന്നിൽ ഭാരതം ഒരിക്കലും പതറില്ല, ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള നമ്മുടെ അവകാശത്തെ ലോകരാജ്യങ്ങൾ അം​ഗീകരിച്ചു”: എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2025, 12:43 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാകിസ്താന്റെ ആണവഭീഷണിക്ക് മുന്നിൽ ഭാരതം ഒരിക്കലും പതറില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശ​ങ്കർ. ഭീകരതയെ പിന്തുണക്കുകയും വളർത്തുകയും ചെയ്യുന്നവർക്ക് വലിയ മറുപടി നൽകേണ്ടത് അത്യാവശ്യമാണെന്നും ഭീകരതയോടുള്ള ഇന്ത്യയുടെ നടപടിയിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ജയശങ്കർ പറഞ്ഞു. ​ഗുജറാത്തിലെ വഡോദരയിൽ സ്വകാര്യ സർവകലാശാലയുടെ ബിരുദ​ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇന്ത്യ ഒരിക്കലും ആണവഭീഷണിക്ക് മുന്നിൽ ഭയപ്പെടില്ല. ദേശതാത്പര്യങ്ങൾക്ക് വേണ്ടി എന്ത് ചെയ്യേണ്ടിവന്നാലും അതൊക്കെ ചെയ്യും. പഹൽ​ഗാമിൽ 26 കൊലപ്പെടുത്തിയതിന് ശേഷവും പാകിസ്താൻ ഇന്ത്യയ്‌ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഓപ്പറേഷൻ സിന്ദൂറിന് മുമ്പ് തന്നെ പാക് മന്ത്രിമാരും ഉദ്യോ​ഗസ്ഥരും ആണവഭീഷണി ഉയർത്തി. ഇന്ത്യയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രം വ്യത്യസ്തമാണ്”.

ഭീകരതയുടെ പ്രഭവകേന്ദ്രങ്ങൾ ഇനി ഇന്ത്യൻ പ്രതിരോധന സേനയുടെ നിരീക്ഷണത്തിലായിരിക്കുമെന്നും ജയശങ്കർ വ്യക്തമാക്കി. “ആണവഭീഷണി പോലും ഇന്ത്യ വച്ചുപൊറുപ്പിക്കില്ല. 2008-ൽ മുംബൈയിൽ നടന്ന ആക്രമണത്തിന് ശേഷവും ഇന്ത്യ തിരിച്ചടിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. അത് എല്ലാവരും അം​ഗീകരിക്കുകയും ചെയ്തതാണ്. ഇന്ന് കാലം മാറി, നമ്മുടെ ദൃഢനിശ്ചയം വളരെ ശക്തമാണ്”.

ഭീകരതയ്‌ക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള നമ്മുടെ അവകാശത്തെ മറ്റ് ലോകരാജ്യങ്ങൾ അം​ഗീകരിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നുണ്ടെന്നും ജയശങ്കർ പറ‍ഞ്ഞു.

Tags: terrorismS JaishankarExternal Affairs Minister
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies