വിവാഹ രജിസ്ട്രേഷന് വീഡിയോ ചിത്രീകരണം നിർബന്ധം: വിവാഹത്തട്ടിപ്പുകൾക്ക് തടയിടാൻ യുപി സർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിവാഹ രജിസ്ട്രേഷന് വീഡിയോ ചിത്രീകരണം നിർബന്ധം: വിവാഹത്തട്ടിപ്പുകൾക്ക് തടയിടാൻ യുപി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2025, 09:54 am IST
FacebookTwitterWhatsAppTelegram

കാൺപൂർ: വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് ചടങ്ങുകളുടെ വീഡിയോ റെക്കോർഡിംഗ് നിർബന്ധമാക്കി യുപി സർക്കാർ. വർദ്ധിച്ചുവരുന്ന വിവാഹത്തട്ടിപ്പുകൾ തടയുന്നതിനുള്ള അലഹബാദ് ഹൈക്കോടതിയുടെ നിർദ്ദേശത്തെത്തുടർന്നാണ് നടപടി. കൂടാതെ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്ന പുരോഹിതന്മാർ വിവാഹത്തിന്റെ സാധുത സ്ഥിരീകരിക്കുന്ന വിശദമായ സത്യവാങ്മൂലങ്ങൾ സമർപ്പിക്കുകയും വേണം.

പരിഷ്കരിച്ച പുതിയ മാർഗനിർദേശങ്ങൾ അനുസരിച്ച് സ്റ്റാമ്പ് ആൻഡ് രജിസ്ട്രേഷൻ വകുപ്പിലെ അഡീഷണൽ ഇൻസ്പെക്ടർ ജനറൽ (AIG) സംസ്ഥാനത്തുടനീളമുള്ള എല്ലാ വിവാഹ രജിസ്ട്രേഷനുകളുടെയും മേൽനോട്ടം വഹിക്കും. വിവാഹ സർട്ടിഫിക്കറ്റ് നൽകുന്നതിന് മുൻപ് ഡെപ്യൂട്ടി രജിസ്ട്രാർമാർ പുരോഹിതൻ സമർപ്പിച്ച സത്യവാങ്മൂലങ്ങൾ, വ്യക്തിഗത വിവരങ്ങൾ, ആധാർ പകർപ്പുകൾ, ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തിയിരിക്കണം. ഒളിച്ചോടുന്ന ദമ്പതികൾക്കും ഇവ നിർബന്ധമാണ്.

ഡെപ്യൂട്ടി രജിസ്ട്രാർമാർ പുരോഹിതരുടെ ഹാജർ, സത്യവാങ്മൂലം വിശദാംശങ്ങൾ എന്നിവ ശരിയായി പരിശോധിക്കുന്നുണ്ടോ എന്ന് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽമാർ നിരീക്ഷിക്കും. ഈ മാറ്റങ്ങൾക്ക് കാരണമായ ഹൈക്കോടതിയുടെ 2024 ഒക്ടോബറിലെ വിജ്ഞാപനം പരാമർശിക്കുന്ന പ്രത്യേക നൊട്ടേഷൻ പുതിയ സർട്ടിഫിക്കറ്റുകളിൽ ഉണ്ടായിരിക്കണം. വ്യാജരേഖകൾ ഉപയോഗിച്ച് നടന്നുവരുന്നവിവാഹ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി.

Tags: Marriage FraudmandatoryVideo RecordingMarriage Registrations
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies