വിമാനം തകർന്നുവീണത് ആശുപത്രിക്ക് മുകളിൽ; 133 പേരുടെ ജീവൻ പൊലിഞ്ഞു? മരണ സംഖ്യ ഉയർന്നേക്കും, മേയ് ഡേ മുന്നറിയിപ്പ് നൽകി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിമാനം തകർന്നുവീണത് ആശുപത്രിക്ക് മുകളിൽ; 133 പേരുടെ ജീവൻ പൊലിഞ്ഞു? മരണ സംഖ്യ ഉയർന്നേക്കും, മേയ് ഡേ മുന്നറിയിപ്പ് നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2025, 05:18 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്നു വീണുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 133 കടന്നതായി റിപ്പോർട്ടുകൾ. അതേസമയം 170 പേരുടെ ജീവൻ പൊലിഞ്ഞതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കാബിൻ ക്രൂവടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. നിമിഷങ്ങൾക്കുള്ളിൽ വിമാനം അ​​ഗ്നി​ഗോളമാവുകയായിരുന്നു. ബിഎസ്എഫിന്റെ രണ്ടു സം​ഘവും 100 ലേറെ സിആർപിഎഫ് ജവാന്മാരും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.

അതേസമയം വിമാനം തകർന്നു വീണത് ആശുപത്രി കെട്ടിടത്തിന് മുകളിലൂടെയായിരുന്നു. ഡോക്ടർമാരുടെ ഹോസ്റ്റൽ കെട്ടിടത്തിലാണ് വിമാനം പതിച്ചത് . ഇത് ഏറെക്കുറെ പൂർണമായി തകർന്നിട്ടുണ്ട്. 15 ഡോക്ടർമാർക്ക് പരിക്കേറ്റെന്നും വിവരമുണ്ട്.

ഉച്ചയ്‌ക്ക 1.38 ഓടെയാണ് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തകർന്നു വീണത്. ടേക്ക് ഓഫ് പൂർത്തിയാക്കി രണ്ട് മിനിറ്റിനിടെയാണ് വിമാനം നിലംപതിച്ചത്. മതിലിൽ ഇടിച്ച് തീ പിടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്. കഷ്ടിച്ച് 825 അടി ഉയരത്തിൽ നിന്നാണ് വിമാനം വീണത്.

ശേഷം പെട്ടെന്ന് ഉ​ഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടം നടക്കും മുൻപ് മേയ് ഡേ കോൾ( വിമാനം അപകടത്തിലാണെന്ന് മുന്നറിയിപ്പ്) എന്ന് സഹപൈലറ്റ് എയർ ട്രാഫിക് കൺട്രോളിലേക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മറുപടി ലഭിക്കും മുൻപ് വിമാനം കത്തിയമരുകയായിരുന്നു.

 

Tags: DreamlinerflightAhmedabadDeath tollIndiaAirCrashes
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies