ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇന്ത്യന്‍ നിര്‍മിത ഐഫോണുകള്‍ യുഎസിലെത്തിച്ച് ആപ്പിള്‍; 3 മാസത്തിനിടെ കയറ്റിയയച്ച 97% ഫോണുകള്‍ എത്തിയത് യുഎസിലേക്ക്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇന്ത്യന്‍ നിര്‍മിത ഐഫോണുകള്‍ യുഎസിലെത്തിച്ച് ആപ്പിള്‍; 3 മാസത്തിനിടെ കയറ്റിയയച്ച 97% ഫോണുകള്‍ എത്തിയത് യുഎസിലേക്ക്

നെതര്‍ലാന്‍ഡ്‌സ്, ചെക്ക് റിപ്പബ്ലിക്, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിര്‍മിച്ച ഐഫോണുകള്‍ ആപ്പിള്‍ കയറ്റുമതി ചെയ്തിരുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2025, 07:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡെല്‍ഹി: 2025 മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നിന്ന് കരാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌കോണ്‍ കയറ്റുമതി ചെയ്ത ഐഫോണുകളില്‍ ഏകദേശം 97% എത്തിയത് യുഎസിലേക്ക്. ഇത് 2024 ലെ ശരാശരിയായ 50.3% ല്‍ നിന്ന് കുത്തനെയുള്ള വര്‍ധനവാണ്. ചൈനയില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉയര്‍ന്ന താരിഫ് ഒഴിവാക്കാനാണ് ആപ്പിള്‍ ഈ തന്ത്രം പ്രയോഗിച്ചിരിക്കുന്നത്.

നേരത്തെ, നെതര്‍ലാന്‍ഡ്‌സ്, ചെക്ക് റിപ്പബ്ലിക്, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിര്‍മിച്ച ഐഫോണുകള്‍ ആപ്പിള്‍ കയറ്റുമതി ചെയ്തിരുന്നത്.
മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവില്‍, ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍ നിന്ന് 3.2 ബില്യണ്‍ ഡോളറിന്റെ ഐഫോണുകള്‍ കയറ്റുമതി ചെയ്തു. മെയ് മാസത്തില്‍ മാത്രം ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള ഐഫോണ്‍ കയറ്റുമതി 1 ബില്യണ്‍ ഡോളറിനടുത്തായിരുന്നു.

ഷിപ്പ്‌മെന്റ് വേഗത്തിലാക്കാനും ചെലവ് കുറയ്‌ക്കാനുമായി മാര്‍ച്ചില്‍ ചാര്‍ട്ടേഡ് വിമാനങ്ങളും ആപ്പിള്‍ ഉപയോഗിച്ചു. ഏകദേശം 2 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഐഫോണ്‍ 13, 14, 16, 16ഇ മോഡലുകള്‍ നേരിട്ട് യുഎസിലേക്ക് ഇപ്രകാരം കൊണ്ടുപോയി. ഐഫോണുകളുടെ പ്രധാന കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് ക്ലിയറന്‍സ് സമയം ഏകദേശം 30 മണിക്കൂറില്‍ നിന്ന് ആറ് മണിക്കൂറായി കുറയ്‌ക്കാനും കമ്പനി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ആപ്പിളിന്റെ കരാര്‍ നിര്‍മാതാക്കളായ ടാറ്റ ഇലക്ട്രോണിക്‌സും സമീപ മാസങ്ങളില്‍ അതിന്റെ ഉല്‍പ്പാദനത്തിന്റെ ഭൂരിഭാഗവും യുഎസിലേക്കാണ് കയറ്റി അയച്ചത്. കസ്റ്റംസ് രേഖകള്‍ പ്രകാരം, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ടാറ്റയുടെ കയറ്റുമതിയുടെ 86% യുഎസിലേക്കായിരുന്നു.

Tags: MAKE IN INDIAappletim cookApple iPhoneApple iPhone 16
ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies