ഐ.എസ്.ആർ.ഒയുടെ വിവിധ കേന്ദ്രങ്ങളിൽ എച്ച്എൽഎൽ അമൃത് ഫാർമസികൾ പ്രവർത്തനം ആരംഭിച്ചു
Monday, September 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഐ.എസ്.ആർ.ഒയുടെ വിവിധ കേന്ദ്രങ്ങളിൽ എച്ച്എൽഎൽ അമൃത് ഫാർമസികൾ പ്രവർത്തനം ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2025, 07:20 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മിതമായ നിരക്കിൽ ഗുണമേന്മയുള്ള മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കുന്നതിനായി ഐ.എസ്.ആർ.ഒയുടെ വിവിധ കേന്ദ്രങ്ങളിൽ എച്ച്എൽഎൽ അമൃത് ഫാർമസികൾ പ്രവർത്തനം ആരംഭിച്ചു. വലിയമല, വട്ടിയൂർക്കാവ്, തുമ്പ എന്നീ കേന്ദ്രങ്ങളിലാണ് മൂന്ന് പുതിയ അമൃത് ഫാർമസികൾ പ്രവർത്തനം ആരംഭിച്ചത്. ആലുവയിലുള്ള ഐ.എസ്.ആർ.ഒ കേന്ദ്രത്തിൽ അമൃത് ഫാർമസിയുടെ നാലാമത്തെ കേന്ദ്രം ഉടൻ പ്രവർത്തനം ആരംഭിക്കും. ഐ.എസ്.ആർ.ഒ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മിതമായ നിരക്കിൽ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം. എച്ച്എൽഎല്ലിന്റെ വജ്രജൂബിലിയോടനുബന്ധിച്ചാണ് അമൃത് ഫാർമസികളുടെ ശൃംഖല വിപുലീകരിക്കുന്നത്.

വലിയമലയിലെ ഐ.എസ്.ആർ.ഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിലെ (എൽ.പി.എസ്.സി.) അമൃത് ഫാർമസിയുടെ ഉദ്ഘാടനം എൽ.പി.എസ്.സി. വലിയമല അസോസിയേറ്റ് ഡയറക്ടർ ആർ. ഹൂട്ടൻ നിർവഹിച്ചു. വട്ടിയൂർക്കാവ് ഫാർമസിയുടെ ഉദ്ഘാടനം ഐ.എസ്.ആർ.ഒയുടെ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് ഡയറക്ടർ പത്മകുമാർ നിർവഹിച്ചു. തുമ്പയിലെ ഫാർമസിയുടെ ഉദ്ഘാടനം വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ ഉണ്ണികൃഷ്ണൻ നായർ നിർവഹിച്ചു.

ഐ.എസ്.ആർ.ഒ. ജീവനക്കാർ, പെൻഷനേഴ്സ്, കുടുംബാംഗങ്ങൾ എന്നിവരുൾപ്പെടെ 38,000ത്തിലധികം ആളുകൾക്ക് അമൃത് ഫാർമസിയുടെ സേവനം ലഭ്യമാകും. കൂടാതെ, എച്ച്എൽഎൽ ഫാർമസി & സർജിക്കൽസ്, എച്ച്എൽഎൽ ഒപ്റ്റിക്കൽസ്, അമൃത് ഫാർമസികൾ എന്നിവയുൾപ്പെടെയുള്ള എച്ച്എൽഎല്ലിന്റെ കേരളത്തിലുടനീളമുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി ക്രെഡിറ്റ് രീതിയിൽ മരുന്നുകളും മറ്റു ഉപകരണങ്ങളും വാങ്ങുവാനുള്ള സൗകര്യവും എച്ച്എൽഎൽ ഐ.എസ്.ആർ.ഒ ജീവനക്കാർക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്.

ആദ്യത്തെ അമൃത് ഫാർമസിയുടെ ഉദ്ഘാടനം 2015 നവംബർ 15-ന് ന്യൂഡൽഹിയിലെ എയിംസിൽ വച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ. പി. നദ്ദയാണ് നിർവഹിച്ചത്. ഇപ്പോൾ പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ, അമൃത് ശൃംഖല 220-ലധികം ഔട്ട്‌ലെറ്റുകളായി വളർന്ന് കഴിഞ്ഞിരിക്കുന്നു. .

അമൃത് ശൃംഖല സ്‌റ്റെന്റുകള്‍, ഓർത്തോപീഡിക് ഇംപ്ലാന്റുകൾ, മെഡിക്കൽ ഡിസ്‌പോസബിളുകള്‍ തുടങ്ങിയ ശസ്ത്രക്രിയ ഉത്പന്നങ്ങളും വിവിധ ബ്രാൻഡഡും ജനറിക് മരുന്നുകളും 50 ശതമാനം വരെ വിലക്കുറവിൽ വാഗ്ദാനം ചെയ്യുന്നു. അമൃത് ഫാർമസികൾ എല്ലാ എയിംസ് ക്യാമ്പസുകളിലും രാജ്യത്തെ മറ്റു ദേശീയ നിലവാരത്തിലുള്ള സ്ഥാപനങ്ങളിലും സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. അമൃത് ഫാർമസികൾ വഴി 6500-ൽ അധികം മരുന്നുകളും മെഡിക്കൽ ഉൽപ്പന്നങ്ങളും ലഭ്യമാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ആറ് കോടിയിലധികം രോഗികള്‍ക്ക് അമൃത് ഫാര്‍മസികളിലൂടെ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കി കഴിഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഏകദേശം ₹6,000 കോടി രൂപയുടെ ലാഭമാണ് മരുന്നിന്റെ ചിലവില്‍ നേടിക്കൊടുക്കാനായത്.

രാജ്യമെമ്പാടുമുള്ള ജോലിസ്ഥലങ്ങളിലും കമ്മ്യൂണിറ്റികളിലും താങ്ങാനാവുന്ന വിലയിൽ ആരോഗ്യ സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനുള്ള എച്ച്എൽഎല്ലിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഐഎസ്ആർഒയുടെ കേന്ദ്രങ്ങളിൽ പുതിയ ഫാർമസികൾ തുടങ്ങിയത്. ചുരുങ്ങിയ കാലത്തിനുള്ളിൽ, രാജ്യത്തുടനീളം മരുന്നുകൾ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്തതോടെയും, കോവിഡ് കാലം ഉൾപ്പെടെയുള്ള സമയങ്ങളിൽ സേവനപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതോടെയും, മെഡിക്കൽ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം നടത്താൻ അമൃത് ഫാർമസികൾക്ക് സാധിച്ചു.

Tags: Amrit Pharmacy
Share
Tweet
SendShare

More News from this section

ശബരിമല സ്വർണക്കവർച്ച പുറത്തുവന്നിട്ട് ഒരു വർഷം; പ്രതികളിൽ ഒരാൾ മരിച്ചു, കുറ്റപത്രത്തിന് ഇനിയും കാത്തിരിപ്പ്

മാറാത്തത് മാറും!!!  മാലിന്യകേന്ദ്രത്തിന്റെ പഴയ ഓർമകൾ മറന്ന് വിളപ്പിൽശാല; സംസ്ഥാന സൈക്കിളിംഗ് മത്സരവേദിയായി കോർപ്പറേഷൻ ഭൂമി

മുഹമ്മയില്‍ വീട്ടില്‍ ഒറ്റയ്‌ക്ക് താമസിച്ചയാളെ മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് സംശയം

50% വരെ വിലക്കുറവിൽ മരുന്ന്; ‘അമൃത് ഫാർമസി’യുമായി തിരുവനന്തപുരം നഗരസഭ; കുറഞ്ഞ ചെലവിൽ ലാബ് പരിശോധനകളും; മുഴുവൻ വാർഡുകളിലും പ്രവർത്തനം ആരംഭിക്കും

അട്ടപ്പാടിയില്‍ ചാക്കുകളില്‍ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍; അഞ്ച് ദിവസം പഴക്കം; കൊലപാതകമെന്ന് സംശയം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

കയ്പമംഗലം അപകടം; മരിച്ച വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും മദ്യപിച്ചിരുന്നതായി പ്രാഥമിക ഫൊറന്‍സിക് പരിശോധന

Latest News

ഡിജിറ്റല്‍ അറസ്റ്റിലൂടെ 42 കോടിയിലേറെ രൂപയുടെ തട്ടിപ്പ്; അഞ്ച് പേര്‍ കൂടി അറസ്റ്റില്‍, ഓപ്പറേഷന്‍ ചക്ര-6 ശക്തമാക്കി സിബിഐ

 മന്ത്രിയുടെ കാർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ

ഇന്ത്യ-ഫ്രാന്‍സ് ബന്ധം പുതിയ ഉയരങ്ങളില്‍; പാരീസ് ക്ഷേത്രം സാംസ്‌കാരിക സൗഹൃദത്തിന്റെ പ്രതീകമാകുമെന്ന് പ്രധാനമന്ത്രി മോദി

മിയാമി വിമാനത്താവളത്തിൽ ആമസോൺ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; അഞ്ച് മരണം

അമൃത്സർ വിമാനത്താവളത്തിൽ സംശയാസ്പദ ഡ്രോണുകൾ; ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു: വൻ സുരക്ഷാ ജാഗ്രത

2027 മാര്‍ച്ചോടെ എല്ലാ സംസ്ഥാനങ്ങളിലും ആന്റി നാര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സ്; മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കും: അമിത് ഷാ

ഐ.എസ്.ആര്‍.ഒ സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്രം; സ്വകാര്യ മേഖലയ്‌ക്ക് അവസരം നല്‍കുന്നത് ബഹിരാകാശ മേഖല ശക്തിപ്പെടുത്താന്‍

‘സായാഹ്നം’ മുതല്‍ ‘സ്വയം’ വരെ; ദേശീയ-സംസ്ഥാന പുരസ്‌കാര ജേതാവ് സംവിധായകന്‍ ആര്‍. ശരത്തിന് വിട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies