ധരാലിയിൽ ദുരിതബാധിത പ്രദേശം സന്ദർശിച്ച് പുഷ്കർ സിം​ഗ് ധാമി; കാണാതായവരുടെ കുടുംബാം​ഗങ്ങളുമായി സംസാരിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ധരാലിയിൽ ദുരിതബാധിത പ്രദേശം സന്ദർശിച്ച് പുഷ്കർ സിം​ഗ് ധാമി; കാണാതായവരുടെ കുടുംബാം​ഗങ്ങളുമായി സംസാരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2025, 05:09 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: ധരാലിയിലെ ദുരിതബാധിതാ പ്രദേശം സന്ദർശിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി. ദുരിതബാധിതരുമായി ധാമി സംസാരിച്ചു. ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും പുനഃരധിവാസം വേ​ഗത്തിലാക്കുമെന്നും ധാമി ഉറപ്പുനൽകി. പ്രദേശത്തെ രക്ഷാപ്രവർത്തനം വിലയിരുത്തുകയും ദുരന്തനിവാരണ സേനകൾക്ക് നിർദേശം നൽകുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോ​ദിയുമായി പുഷ്കർ സിം​ഗ് ധാമി സംസാരിച്ചിരുന്നു. കൂടാതെ സ്ഥലത്തെ സ്ഥിതി​ഗതികളെ കുറിച്ച് പ്രധാനമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ ​ഭാ​ഗത്ത് നിന്ന് എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. ഇതിന് പിന്നാലെയാണ് ധാമി ​ധരാലിയിലെത്തിയത്. സംസ്ഥാന ദുരന്തനിവാരണസേന രക്ഷാപ്രവർത്തനത്തിൽ സജീവമായി ഏർപ്പെട്ടിട്ടുണ്ട്.

രക്ഷാപ്രവർത്തനം നിരീക്ഷിച്ച ധാമി, എസ്ഡിആർഎഫ്, എൻഡിആർഎഫിലെ മുതിർന്ന ഉദ്യോ​ഗസ്ഥരുമായി സംസാരിച്ചു. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൂറ്റൻ പാറക്കല്ലും ചെളിയും മാറ്റുന്നതിനുള്ള നടപടികളാണ് നടക്കുന്നത്. നൂറോളം പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

സ്ഥലത്ത് എസ്ഡിആർഎഫ്, എൻജിആർഎഫ് സംഘങ്ങളുടെ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. രക്ഷാപ്രവർത്തനം ദുഷ്കരമായതിനാൽ കൂടുതൽ സേനാം​ഗങ്ങളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. പ്രദേശത്തെ പാലങ്ങളും റോഡുകളും തകർന്ന നിലയിലാണ്. അതിനാൽ ദുരന്തമേഖലകളിലേക്ക് എത്താൻ ഏറെ ബുദ്ധിമുട്ടാണ്. താൽക്കാലിക പാലങ്ങൾ നിർമിച്ച് മറുവശത്തേക്ക് പോകാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

Tags: UTTARAKHANDfloodsPushkar DhamiDharali
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies