"കെ കരുണാകരന്റെ ശാപം", രമേശ് ചെന്നിത്തലയ്ക്കും കെ സി വേണുഗോപാലിനുമെതിരെ ഒളിയമ്പുമായി കെ മുരളീധരൻ; കോൺഗ്രസിൽ പുതിയ ഗ്രൂപ്പ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“കെ കരുണാകരന്റെ ശാപം”, രമേശ് ചെന്നിത്തലയ്‌ക്കും കെ സി വേണുഗോപാലിനുമെതിരെ ഒളിയമ്പുമായി കെ മുരളീധരൻ; കോൺഗ്രസിൽ പുതിയ ഗ്രൂപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2025, 11:23 am IST
Facebook
Twitter
WhatsAppTelegram

തൃശ്ശൂർ : മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കും, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനുമെതിരെ ഒളിയമ്പെയ്ത് കേമുരളീധരൻ രംഗത്ത്. ഇന്നലെ തൃശ്ശൂരിൽ നടന്ന എം എ ജോൺ പുരസ്കാര സമർപ്പണവേദിയിലാണ് ഇരുവർക്കുമെതിരെ മുരളീധരൻ ആഞ്ഞടിച്ചത്. എം എ ജോൺ പുരസ്കാരം പ്രതിപക്ഷനേതാവ് വി ഡി സതീശനായിരുന്നു സമർപ്പിച്ചത്. പുരസ്കാര സമർപ്പണത്തിനോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ വിഡി സതീശനെ പുകഴ്‌ത്തുന്നതിന്റെ മറപിടിച്ച് രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും ഗുരുത്വദോഷികളാണെന്ന തരത്തിൽ ദയാർത്ഥ പരാമർശങ്ങൾ നടത്തുകയായിരുന്നു കെ മുരളീധരൻ.

“കഴിവുള്ളവരെ എത്ര മാറ്റി നിർത്തിയാലും അവർ സ്വയം മുന്നോട്ടു വരുമെന്നുള്ളതിന്റെ ഉദാഹരണമാണ് കഴിഞ്ഞതവണ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം വിഡി സതീശനെ തേടിയെത്തിയത്. പിന്നെ അദ്ദേഹത്തിന് ഒരു ഗുണമുള്ളത് ഏതായാലും ലീഡർ ശ്രീ കെ കരുണാകരന്റെ ശാപം ഏറ്റു വാങ്ങാത്ത ഒരാളാണ് അദ്ദേഹം അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രമോഷന് ഭാവിയിലും തടസ്സം ഉണ്ടാകില്ല എന്ന് ഞാൻ പറയാൻ കാരണം”, കെ മുരളീധരൻ പറഞ്ഞു.

“താൻ മികച്ച എംഎൽഎക്കുള്ള അവാർഡ് കോഴിക്കോട്ട് നിന്നും കൊല്ലത്തു നിന്നും ഏറ്റുവാങ്ങിയിട്ടുണ്ടെന്നും ഇപ്പോൾ മൂന്നാമതാണ് കേ മുരളീധരന്റെ കയ്യിൽ നിന്നും അവാർഡ് ഏറ്റുവാങ്ങുന്നതെന്നും സതീശൻ ഇതിന് മറുപടിയായി പറഞ്ഞു. താൻ കെ മുരളീധരന് ഒരു ജ്യേഷ്ഠ സഹോദരന്റെ സ്ഥാനമാണ് നൽകിയിരിക്കുന്നത് എന്നും വിഡി സതീശൻ തിരികെ പുകഴ്‌ത്തി.

കോൺഗ്രസിലെ പരിവർത്തനവാദി വിഭാഗത്തിന്റെ നേതാവായിരുന്ന എം എ ജോണിന്റെ പേരിൽ ഒരു സംഘടന ഏർപ്പെടുത്തിയ അവാർഡ് ദാന വേദിയിൽ ആയിരുന്നു ഈ പരാമർശങ്ങൾ.

കെ മുരളീധരൻ നടത്തിയ രണ്ടു പരാമർശങ്ങളും രമേശ് ചെന്നിത്തലയ്‌ക്കും കെസി വേണുഗോപാലിനും എതിരെയാണെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞതവണ രമേശ് ചെന്നിത്തലയ്‌ക്ക് ലഭിക്കേണ്ടിയിരുന്ന പ്രതിപക്ഷ നേതാവ് സ്ഥാനം വിഡി സതീശന് നൽകുകയായിരുന്നു എന്ന് അനുമാനിക്കുന്നവരുണ്ട്. കേരളത്തിൽ യുഡിഎഫ് ജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാനായി രമേശ് ചെന്നിത്തല യും കെ സി വേണുഗോപാലും നടത്തിക്കൊണ്ടിരിക്കുന്ന കരുനീക്കങ്ങൾക്ക് മുൻകൂറായി തടയിടുക എന്നതായിരുന്നു കെ മുരളീധരന്റെ ലക്ഷ്യമെന്ന് കരുതുന്നവരുണ്ട്. കെ സുധാകരൻ കെപിസിസി പ്രസിഡണ്ടായിരുന്നപ്പോൾ സതീശനും സുധാകരനും തമ്മിലുണ്ടായിരുന്ന സംഘർഷത്തിൽ മുരളീധരൻ പലപ്പോഴും സുധാകരന്റെ പക്ഷം ചേർന്നിരുന്നു. ഇപ്പോൾ സുധാകരൻ കളത്തിനു പുറത്തായ സാഹചര്യത്തിൽ പഴയ ശത്രുവായ രമേശ് ചെന്നിത്തലയ്‌ക്കെതിരായി വി ഡി സതീശനെ ഉപയോഗിക്കുക എന്നതാണ് കെ മുരളീധരന്റെ തന്ത്രം എന്നും രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

കെ മുരളീധരനെ രാഷ്‌ട്രീയത്തിൽ ഉയർത്തിക്കൊണ്ടു വരുന്നതിനെതിരെ അന്നത്തെ സംസ്ഥാന കോൺഗ്രസ് ഘടകത്തിലെ ഐ ഗ്രൂപ്പിലെ യുവാക്കൾ , രമേശ് ചെന്നിത്തല, ജി കാർത്തികേയൻ, എം ഐ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ കലാപം ഉയർത്തിയിരുന്നു. ഇന്ന് രാഹുൽ ഗാന്ധിയുടെ അടുത്ത ആളായി മാറി ദേശീയ നേതാവായ കെ സി വേണുഗോപാൽ അന്ന് രമേശ് ചെന്നിത്തലയുടെ അനുയായിയായി തിരുത്തൽ വാദികളുടെ ഗ്രൂപ്പിലായിരുന്നു. ഇതാണ് കെ കരുണാകരന്റെ ശാപത്തെ ക്കുറിച്ചുള്ള മുരളീധരന്റെ കമന്റിന്റെ അടിസ്ഥാനം.

Tags: ramesh chennithalaK MURALEEDHARANKC Venugopal
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies