ന്യൂ ഡൽഹി : ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളും കുടുംബവും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ നേരിൽ കണ്ടു. നന്ദി അറിയിക്കാനും കേസുമായി ബന്ധപ്പെട്ട ആശങ്ക അറിയിക്കാനും കാര്യങ്ങൾ സംസാരിക്കാനുമാണ് നേരിട്ടെത്തിയത്.
“കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുകയാണ്, അന്വേഷണം എൻഐഎയ്‌ക്ക് പോകുന്നതിൽ ആശങ്കയുണ്ട്, തുടർ നടപടികൾക്കും BJP ഒപ്പം ഉണ്ടാകും” ബന്ധുവായ ബൈജു മാളിയേക്കൽ പറഞ്ഞു
കേസ് റദ്ദാക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ സഹായത്തെക്കുറിച്ച് ചർച്ച ചെയ്തുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി പറഞ്ഞു. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെ ന്യൂഡല്‍ഹിയിലെ രാജീവ് ചന്ദ്രശേഖറുടെ വസതിയില്‍ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. പ്രീതിമേരിയും വന്ദന ഫ്രാന്‍സിസും ഇവരുടെ ബന്ധുക്കള്‍ക്കൊപ്പമാണ് രാജീവ് ചന്ദ്രശേഖറുടെ വസതിയിലേക്ക് എത്തിയത്. കേസില്‍ ജാമ്യംകിട്ടി പുറത്തുവന്ന ശേഷം ആദ്യമായിട്ടാണ് ഇരുവരും ബിജെപി അദ്ധ്യക്ഷനെ കാണാനെത്തുന്നത്.















