ഇടുക്കി: ബൈസൻ വാലിയിൽ ഗൃഹനാഥൻ വെട്ടേറ്റു മരിച്ചു. ബൈസൺവാലി ചൊക്രമുടി സ്വദേശി സുധൻ (68) ആണ് മരിച്ചത്.
വഴിയരികിൽ രക്തം വാർന്ന് കിടക്കുകയായിരുന്നു. കണ്ട ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അയൽവാസിയുമായി സുധൻ കഴിഞ്ഞദിവസം വാക്കു തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇയാളുടെ വീടിന് സമീപത്തായാണ് വെട്ടേറ്റ നിലയിൽ സുധനെ കണ്ടത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. അയൽവാസി കുളങ്ങരയിൽ അജിത്ത് രാജക്കാട് പോലീസിന്റെ കസ്റ്റഡിയിലാണ്.















