എറണാകുളം : മുനമ്പം ഭൂമി വഖ്ഫ് ആണോ എന്ന് കണ്ടെത്താനായി സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധിച്ചു. ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് നടപടി.
ഭൂമി വഖ്ഫ് വകയാണെന്ന് വഖ്ഫ് ബോര്‍ഡ് വ്യക്തമാക്കിയ സാഹചര്യത്തില്‍ വിഷയം പരിഗണിക്കാന്‍ വഖ്ഫ് ട്രൈബ്യൂണലിന് മാത്രമാണ് അധികാരമെന്നു പറഞ്ഞാണ് മുൻപ് കമ്മീഷന്‍ നിയമനം റദ്ദാക്കിയത്. തുടര്‍ന്ന് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.















