ഇസ്ലാമാബാദ്: ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയെ പട്ടാപകൽ അജ്ഞാതൻ വെടിവച്ചു കൊന്നു. ലഷ്കർ കമാൻഡർ ഷെയ്ഖ് മോയിസ് മുജാഹിദ് ആണ് കൊല്ലപ്പെട്ടത്. കസൂർ നഗരത്തിൽ സ്വന്തം വീടിന് മുന്നിൽ വച്ചാണ് ഷെയ്ഖ് മോയിസിനെ അജ്ഞാതൻ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭീകരനെ പ്രദേശവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഷെയ്ഖ് മോയിസ് മുജാഹിദ് ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയും ലഷ്കർ-ഇ-തൊയ്ബയുടെ പ്രധാന കമാൻഡറാമാണെന്നാണ് റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാക് സൈന്യത്തിന്റെ സംരക്ഷണയിലാണ് ഹാഫീസ് സയിദ് എന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ കുറച്ചു മാസത്തിനുള്ളിൽ ഒരു ഡസനോളം ഭീകര നേതാക്കളെയാണ് അജ്ഞാതർ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരല്ലാം മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ളവരാണ്. കാലങ്ങളായി പാകിസ്ഥാൻ താവളമാക്കിയാണ് ഇവർ പ്രവർത്തിച്ചിരുന്നത്. എന്നാൽ ഒരു കേസിൽ പോലും കുറ്റവാളിയെ പിടികൂടാൻ പാകിസ്ഥാൻ പൊലീസിന് കഴിഞ്ഞിട്ടുമില്ല.















