ബിഹാറിലെ എറ്റവും പ്രായം കുറഞ്ഞ എംഎൽഎ; നാടോടി ​ഗായിക മൈഥിലി ഠാക്കൂർ നിയമസഭയിലേക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിഹാറിലെ എറ്റവും പ്രായം കുറഞ്ഞ എംഎൽഎ; നാടോടി ​ഗായിക മൈഥിലി ഠാക്കൂർ നിയമസഭയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2025, 03:25 pm IST
Facebook
Twitter
WhatsAppTelegram

പാറ്റ്ന: ബിഹാറിലെ എറ്റവും പ്രായം കുറഞ്ഞ എംഎൽഎയാകാൻ നാടോടി ​ഗായിക മൈഥിലി ഠാക്കൂർ ഒരുങ്ങുന്നു. അലിനഗർ മണ്ഡലത്തിൽ നിന്നാണ് ബിജെപി സ്ഥാനാർത്ഥിയായ മൈഥിലി ഠാക്കൂർ നിയമസഭയിൽ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിൽ ആകൃഷ്ടയായാണ് 25 കാരി ജനസേവനത്തിന് ഇറങ്ങിയത്.

മധുബാനി ജില്ലയിലെ ബെനിപട്ടി ഗ്രാമമാണ് മൈഥിലിയുടെ സ്വദേശം. ബിഹാറിന്റെ നാടോടി സംസ്കാരം പാട്ടുകളിലൂടെ ലോകത്തെ അറിയിച്ചത് മൈഥിലിയും സഹോദരന്മാരുമാണ്. നാടോടി, ഭക്തിഗാനങ്ങളിലൂടെ സോഷ്യൽ മീഡിയയിലും താരമായി. 2024ൽ മൈഥിലിയുടെ പാട്ടുകളെ പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ പ്രശംസിച്ചിരുന്നു. ഹിന്ദി, ഭോജ്പുരി, പഞ്ചാബി, ഇംഗ്ലീഷ് ഗാനങ്ങൾ പാടുന്ന മൈഥിലിയെ ‘മിഥിലയുടെ സാംസ്കാരിക ശബ്ദം’ എന്നാണ് അറിയപ്പെടുന്നത്.

മിഥിലാഞ്ചൽ മേഖലയിൽ സ്വാധീനം ഉറപ്പിക്കാനും യുവ വോട്ടർമാരെ സ്വാധീനിക്കാനുമുള്ള ബിജെപിയുടെ തന്ത്രപരമായ നീക്കമാണ് അലിനഗറിൽ വിജയം കണ്ടത്. ജൻ സി തലമുറ അരങ്ങുവാഴുന്ന ഇൻസ്റ്റയിൽ മാത്രം 6.3 മില്യൻ ഫോളോവേഴ്സാണ് മൈഥിലിക്കുള്ളത്. സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തീകരണം, ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ നടപ്പാക്കി അലിനഗറിനെ ബിഹാറിന്റെ മുഖമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്കാകും മൈഥിലി നേതൃത്വം നൽകുക.

2008 ലാണ് അലിനഗർ നിയമസഭാ മണ്ഡലം രൂപീകരിച്ചത്. 2010 ൽ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിലും 2015 ലും വിജയിച്ചത് ആർജെഡിയുടെ അബ്ദുൾ ബാരി സിദ്ദിഖിയാണ് വിജയിച്ചത്.  2020 ൽ വികാസ് ഷീൽ ഇൻസാൻ പാർട്ടിയുടെ മിസ്രി ലാൽ യാദവ് നേടിയ അട്ടിമറി വിജയം ആ‍ർജെഡിയെ ഞെട്ടിച്ചു. മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ആ‍ർജെഡി തുടരുന്നതിനിടെയാണ് മൈഥിലി ഠാക്കൂറിനെ ഇറക്കി ബിജെപിയുടെ അപ്രതീക്ഷിത നീക്കം.

Tags: bihar election 2025Mythili Thakoor
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies