തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ISIS റിക്രൂട്ട്മെന്റിന് ശ്രമം. പതിനാറുകാരനെ നിരോധിത ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ(ISIS) ചേരാൻ പ്രേരിപ്പിച്ച അമ്മയ്‌ക്കും രണ്ടാനച്ഛനുമെതിരെ യുഎപിഎ ചുമത്തി. തിരുവനന്തപുരം വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അതീവ ഗൗരവകരമായ സംഭവം നടന്നത്. കേന്ദ്ര ഇന്ററലിജൻസ് വിഷയത്തിൽ പരിശോധന നടത്തിയ ശേഷമാണ് യുഎപിഎ ചുമത്തിയതെന്നാണ് സൂചന.
വെമ്പായം സ്വദേശിയായ യുവാവ് പത്തനംതിട്ട സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചു മതമാറ്റിയിരുന്നു . ശേഷം തീവ്ര ചിന്താഗതിയുള്ള ഇയാൾ യുവതിയുടെ ആദ്യ വിവാഹത്തിലെ മകനെയാണ് ISISൽ ചേരാൻ പ്രേരിപ്പിച്ചത്.
വിവാഹത്തിന് ശേഷം അമ്മയും രണ്ടാനച്ഛനും യു.കെയിലേക്ക് പോയി. പിന്നീട് കുട്ടി യു.കെയിലെത്തിയപ്പോൾ ഇസ്ലാമിക്ക് സ്റ്റേിൽ ചേരാൻ ആഹ്വാനം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ ഉൾപ്പടെ കാട്ടി ബ്രെയിൻ വാഷ് ചെയ്യുകയായിരുന്നു.
തുടർന്ന് യുകെയിൽ നിന്നും നാട്ടിലെത്തിയ ദമ്പതികൾ കുട്ടിയെ ആറ്റിങ്ങൽ പരിധിയിലുള്ള മതപഠന ശാലയിലാക്കി. കുട്ടിയുടെ സ്വഭാവത്തിലെ കാര്യമായ മാറ്റം കണ്ടു മതപഠന ശാല അധികൃതർ അമ്മയുടെ വീട്ടിൽ വിവരമറിയിക്കുകയായിരുന്നു. ഇതോടെ കുട്ടിയുടെ അമ്മയുടെ ബന്ധുക്കളാണ് പൊലീസിനെ വിവരം അറിയിച്ചത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ കുട്ടിയെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചതായി പൊലീസിന് വ്യക്തമായി
ആറ്റിങ്ങൽ ഡിവൈഎസ്പി യുടെ നേതൃത്തിലാണ് കേസ് അന്വേഷിക്കുന്നത്. സംസ്ഥാനത്ത് നിരോധിത സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ സജീവമാകുന്നതെന്ന് ഇൻറലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു. സംഭവത്തിൽ എൻഐഎ വിവരശേഖരണം ആരംഭിച്ചു.















