എറണാകുളം: ശബരിമലയിൽ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്പോട്ട് ബുക്കിംഗ് 5,000 ആയി കുറച്ചു. തിങ്കളാഴ്ച വരെ നിയന്ത്രണമുണ്ടാകുമെന്നാണ് വിവരം. സ്പോട്ട് ബുക്കിംഗ് വർദ്ധിക്കുന്നത് തിരക്ക് നിയന്ത്രിക്കാനാകാത്ത സാഹചര്യം ഉണ്ടാക്കുന്നു.
സ്പോട്ട് ബുക്കിംഗ് 2,000 ആയി ഹൈക്കോടതി കുറച്ചെങ്കിലും അതിൽ കൂടുതൽ ബുക്കിംഗുകൾ നടക്കാറുണ്ട്. കാനനപാത ഉൾപ്പെടെ വിവിധയിടങ്ങളിലും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി എത്തുന്ന ഭക്തരുടെ എണ്ണത്തിലും കുറവ് ഏർപ്പെടുത്തി.
ശബരിമലയിലെ അനിയന്ത്രിത ഭക്തജന തിരക്കിൽ ദേവസ്വം ബോർഡിനെയും സംസ്ഥാന സർക്കാരിനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതേ സ്ഥിതി തുടരുകയാണെങ്കിൽ വൻ ദുരന്തമുണ്ടാകുമെന്നും ആരെയും മരണത്തിലേക്ക് തള്ളിവിടാനാകില്ലെന്നും കോടതി വ്യക്തമാക്കി.















