തിരുവനന്തപുരം: പീഡന ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്ക് പിന്തുണയുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍.രാഹുല്‍ നിരപരാധിയാണ്. അതിനാല്‍ മാറ്റിനിര്‍ത്തേണ്ടതില്ല.രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയി. രാഹുലുമായി താന്‍ വേദി പങ്കിടുമെന്നും കെ.സുധാകരന്‍ പറഞ്ഞു.
യുവതിയെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ഗര്‍ഭഛിദ്രം നടത്തിയെന്ന് ആരോപണം ഉയര്‍ന്നതോടെ പൊലീസ് കേസെടുത്തിരുന്നു. രാഹുല്‍ യുവതിയോട് സംസാരിക്കുന്ന ഓഡിയോ പുറത്തു വന്നെങ്കിലും രാഹുലിനെതിരെ ആരും മൊഴി നല്‍കിയില്ല.
തന്നെ രോഗിയാക്കി ചിത്രീകരിച്ച് കെ പി സി സി പ്രസിഡന്റ് സ്ഥാനത്തുനിന്നും അപമാനിച്ചിറക്കിവിട്ട വി ഡി സതീശനെതിരെയുള്ള കരു നീക്കത്തിന്റെ ഭാഗമായാണ് കെ സുധാകരൻ രാഹുൽ മാങ്കൂട്ടത്തിലിനെ ഉപയോഗിക്കുന്നത് എന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ അനുമാനം.















