പാർലമെന്റ്‌ ശീതകാലസമ്മേളനത്തിന് തിങ്കളാഴ്ച (ഇന്ന് ) തുടക്കം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാർലമെന്റ്‌ ശീതകാലസമ്മേളനത്തിന് തിങ്കളാഴ്ച (ഇന്ന് ) തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2025, 08:22 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാലസമ്മേളനം തിങ്കളാഴ്ച തുടങ്ങും. 19 ദിവസങ്ങളിലായി ആകെ 15 സിറ്റിങ്ങുകൾ ഈ സമ്മേളനത്തിൽ ഉണ്ടാകുമെന്ന് സർക്കാർ വിശദീകരിച്ചു.

സമ്മേളനത്തിൽ പാസാക്കാൻ സാധ്യതയുള്ള 13 ബില്ലുകൾ നിയമനിർമ്മാണത്തിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. നാഷണൽ ഹൈവേസ് (ഭേദഗതി) ബിൽ, ആറ്റോമിക് എനർജി ബിൽ, കോർപ്പറേറ്റ് നിയമങ്ങൾ (ഭേദഗതി) ബിൽ, ഇൻഷുറൻസ് നിയമങ്ങൾ (ഭേദഗതി) ബിൽ, ഹയർ എഡ്യൂക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ബിൽ -2025 എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ലോക്സഭയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ സെൻട്രൽ എക്സൈസ് (ഭേദഗതി) ബില്ലും 2025 ലെ ആരോഗ്യ സുരക്ഷ, ദേശീയ സുരക്ഷാ സെസ് ബില്ലും അവതരിപ്പിക്കും.2025-26 വർഷത്തേക്കുള്ള ഗ്രാന്റിനായുള്ള സപ്ലിമെന്ററി ഡിമാൻഡുകളെക്കുറിച്ചുള്ള ചർച്ചയും വോട്ടെടുപ്പും ഈ സമ്മേളനത്തിൽ നടക്കും.

പാർലമെന്റിന്റെ ഇരുസഭകളുടെയും സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി ഇന്നലെ രാവിലെ സർക്കാർ ന്യൂഡൽഹിയിൽ ഒരു സർവകക്ഷി യോഗം വിളിച്ചുചേർത്തു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷത വഹിച്ച സർവകക്ഷി യോഗത്തിൽ 36 രാഷ്‌ട്രീയ പാർട്ടികളിൽ നിന്നുള്ള 50 നേതാക്കൾ പങ്കെടുത്തു.

സമ്മേളനം സുഗമമായി കൊണ്ടുപോവാൻ സഹകരിക്കണമെന്ന് സർക്കാർ അഭ്യർഥിച്ചു. വോട്ടർപട്ടിക പ്രത്യേക തീവ്രപരിഷ്കരണവും (എസ്‌ഐആർ) ഡൽഹി സ്ഫോടനവും അടക്കമുള്ള വിഷയങ്ങൾ ചർച്ചചെയ്യണമെന്ന് കോൺഗ്രസും സിപിഎമ്മും സിപിഐയും അടക്കമുള്ള പ്രതിപക്ഷകക്ഷികൾ സർവകക്ഷിയോഗത്തിൽ ആവശ്യപ്പെട്ടു. എസ്‌ഐആർ ചർച്ചചെയ്തില്ലെങ്കിൽ സഭാനടപടികൾ തടസ്സപ്പെടുത്തുമെനന്മ ചില നേതാക്കൾ മുന്നറിയിപ്പ്‌ നൽകി. കർഷകരുടെ ഭൂമി വനംവകുപ്പ് ഏറ്റെടുക്കുന്ന വിഷയം കേരള കോൺഗ്രസ് (എം) എംപി ജോസ് കെ. മാണി ഉന്നയിച്ചു.

ശീതകാല സമ്മേളനത്തിൽ ഇരുസഭകളുടെയും സുഗമമായ നടത്തിപ്പിനായി സഹകരണം ഉറപ്പാക്കാൻ എല്ലാ രാഷ്‌ട്രീയ പാർട്ടികളുടെയും നേതാക്കളോട് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.

ചർച്ചകളിൽ ഇരുസഭകളുടെയും ചട്ടങ്ങൾ അനുസരിച്ച്, മറ്റ് ഏത് പ്രധാന വിഷയവും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Tags: Kiren RijijuWinter Session of Parliament
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies