തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങളായ സ്ത്രീകളെ ഭീഷണിപ്പെടുത്തി യു ഡി എഫ്: വിവാദ സഹകരണ ബാങ്കിനെതിരെ ആരോപണം
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങളായ സ്ത്രീകളെ ഭീഷണിപ്പെടുത്തി യു ഡി എഫ്: വിവാദ സഹകരണ ബാങ്കിനെതിരെ ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2025, 05:38 pm IST
Facebook
Twitter
WhatsAppTelegram

ഹരിപ്പാട് : തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനും വോട്ടു യു ഡി എഫ് സ്ഥാനാർത്ഥിക്ക് ചെയ്യാനും സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകളിൽ ഡി എഫ് സമ്മർദ്ദം ചൊലുത്തുന്നതായി പരാതി. ആലപ്പുഴ ജില്ലയിലെ മുതുകുളത്താണ് സംഭവം. കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള വിവാദ സഹകരണ ബാങ്കിന്റെ കീഴിലുള്ള സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങളായ സ്ത്രീകളിലാണ് യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ ബാങ്ക് അധികൃതർ വിവിധ മാർഗ്ഗങ്ങളിലൂടെ സമ്മർദ്ദം ചൊലുത്തുന്നത്.

പാർലിമെന്റ് തെരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർഥി ശോഭാ സുരേന്ദ്രന് ഹരിപ്പാട് നിയോജക മണ്ഡലത്തിലും മുതുകുളത്തും വ്യക്തമായ മുൻ‌തൂക്കം ലഭിച്ചിരുന്നു. ഇതോടെയാണ് യു ഡി എഫ് കേന്ദ്രങ്ങൾ അങ്കലാപ്പിലായത്. അതിനെ തുടർന്നാണ് വിവാദ സഹകരണ ബാങ്കിന്റെ സ്വാധീനം ദുരുപയോഗം ചെയ്യാൻ യു ഡി എഫ് മുതിരുന്നത്.

ഇതിനു മുമ്പുളള തെരഞ്ഞെടുപ്പുകളിലും യു ഡി എഫിന്റെ പണമൊഴുക്ക് സംവിധാനത്തിന്റെ കേന്ദ്ര ബിന്ദു ഈ വിവാദ സഹകരണ ബാങ്കായിരുന്നു. തെരെഞ്ഞെടുപ്പിൽ പണമൊഴുക്കുന്നതും, സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങളായ സ്ത്രീകളെ ബാങ്കിന് താത്‌പര്യമുള്ള സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്യാനും തെരെഞ്ഞെടുപ്പ് റാലികളിൽ പങ്കെടുപ്പിക്കാനും ഭീഷണിപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർക്ക് പരാതി നൽകാനുള്ള നീക്കത്തിലാണ് എൻ ഡി എ.

എൻ ഡി എ – യു ഡി എഫ് മത്സരം നടക്കുന്ന ഈ പ്രദേശത്ത് നിലവിൽ എൻ ഡി എ വൻ മുന്നേറ്റമാണ് നടത്തുന്നത്.

Tags: ramesh chennithalaMuthukulamHaripadkerala local body election 2025
Share
Tweet
SendShare

More News from this section

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

Latest News

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies