ഹരിപ്പാട് : തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനും വോട്ടു യു ഡി എഫ് സ്ഥാനാർത്ഥിക്ക് ചെയ്യാനും സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകളിൽ ഡി എഫ് സമ്മർദ്ദം ചൊലുത്തുന്നതായി പരാതി. ആലപ്പുഴ ജില്ലയിലെ മുതുകുളത്താണ് സംഭവം. കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള വിവാദ സഹകരണ ബാങ്കിന്റെ കീഴിലുള്ള സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങളായ സ്ത്രീകളിലാണ് യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ ബാങ്ക് അധികൃതർ വിവിധ മാർഗ്ഗങ്ങളിലൂടെ സമ്മർദ്ദം ചൊലുത്തുന്നത്.
പാർലിമെന്റ് തെരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർഥി ശോഭാ സുരേന്ദ്രന് ഹരിപ്പാട് നിയോജക മണ്ഡലത്തിലും മുതുകുളത്തും വ്യക്തമായ മുൻതൂക്കം ലഭിച്ചിരുന്നു. ഇതോടെയാണ് യു ഡി എഫ് കേന്ദ്രങ്ങൾ അങ്കലാപ്പിലായത്. അതിനെ തുടർന്നാണ് വിവാദ സഹകരണ ബാങ്കിന്റെ സ്വാധീനം ദുരുപയോഗം ചെയ്യാൻ യു ഡി എഫ് മുതിരുന്നത്.
ഇതിനു മുമ്പുളള തെരഞ്ഞെടുപ്പുകളിലും യു ഡി എഫിന്റെ പണമൊഴുക്ക് സംവിധാനത്തിന്റെ കേന്ദ്ര ബിന്ദു ഈ വിവാദ സഹകരണ ബാങ്കായിരുന്നു. തെരെഞ്ഞെടുപ്പിൽ പണമൊഴുക്കുന്നതും, സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങളായ സ്ത്രീകളെ ബാങ്കിന് താത്പര്യമുള്ള സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്യാനും തെരെഞ്ഞെടുപ്പ് റാലികളിൽ പങ്കെടുപ്പിക്കാനും ഭീഷണിപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർക്ക് പരാതി നൽകാനുള്ള നീക്കത്തിലാണ് എൻ ഡി എ.
എൻ ഡി എ – യു ഡി എഫ് മത്സരം നടക്കുന്ന ഈ പ്രദേശത്ത് നിലവിൽ എൻ ഡി എ വൻ മുന്നേറ്റമാണ് നടത്തുന്നത്.















