തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിലെ ബിജെപി ചരിത്രവിജയം നേടിയതിന് പിന്നാലെ ട്രോളിലൂടെ എയറിലായി മുൻ മേയർ ആര്യ രാജേന്ദ്രൻ. ആര്യ രാജേന്ദ്രനാണ് ബിജെപിയുടെ ഐശ്വര്യം, തോൽപ്പിച്ചതിന് നന്ദി എന്നിങ്ങനെ പോകുന്നു ട്രോളുകളുടെ പൊതുസ്വഭാവം. കോർപ്പറേഷനിലെ ഭരണവിരുദ്ധ വികാരവും അഴിമതിയുമാണ് പ്രധാനമായും ബിജെപിക്ക് വോട്ടായി മാറിയത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന നിലയിൽ കൊട്ടിഘോഷിച്ചാണ് സിപിഎം ആര്യ രാജേന്ദ്രനെ അവതരിപ്പിച്ചത്.
എന്നാൽ ഏതാനും നാളുകൾ കൊണ്ട് തന്നെ കുട്ടി മേയറുടെ തനിനിറം തിരുവനന്തപുരത്തുകാരും മലയാളികളും കണ്ടു. ഇല്ലാത്ത പൊങ്കാലയുടെ പേരിൽ പണം തട്ടിയതും ഇഷ്ടക്കാരെ കുത്തി നിറക്കുന്നതും ജനം കാണുന്നുണ്ടായിരുന്നു. അതുപോലെ നിരവധി അനവധി സംഭവങ്ങൾ. കാശ് കൊടുത്തു വാങ്ങിയ അവാർഡ് സ്വീകരിക്കാനായി ജനങ്ങളുടെ പണം കൊണ്ട് വിദേശത്ത് പോയതും ജനം മറന്നിട്ടില്ല.
അഞ്ചു് വർഷത്തെ മികച്ച ഭരണ നേട്ടം കൊണ്ട് സ്വന്തം പാർട്ടിയെ ബഹിരാകാശത്തേയ്‌ക്ക് അയച്ച മൊതൽ 😝😝ന്നാലും ഈ യു എൻ അവാർഡിന് ആ ആമയിഴഞ്ചാൻ തോട്ടിലെ ചപ്പിന്റെ വില പോലും കൊടുത്തില്ലല്ലോ തിരോന്തരത്തെ സംസ്ഥാന ദ്രോഹികൾ 😝
ഷോ ഷാഡ് എന്നാണ് അഞ്ജു പാർവതി പ്രബീഷ് കുറിച്ചത്.
ആര്യ രാജേന്ദ്രന്റെ പഴയ ഫോട്ടോ പങ്കുവെച്ച് തിരുവനന്തപുരത്തെ ബിജെപി യുടെ വിജയശില്പിക്ക് വിപ്ലാവാഭിവാദ്യങ്ങൾ എന്നാണ് രാജേഷ് നാഥൻ എന്ന ഫേസ്ബുക്ക് ഐഡിയിലുള്ള കുറിപ്പ്
സൈബർ പേജുകളിലും ആര്യ തന്നെയാണ് താരം. ബിജെപി വർഷങ്ങളായിട്ട് സാധിക്കാത്ത കാര്യം വെറും അഞ്ചു വർഷം കൊണ്ട് സാധിച്ചെടുത്ത ആര്യക്ക് അഭിനന്ദനങ്ങൾ… അസാമാന്യ പ്രതിഭ തന്നെ, എന്നിങ്ങനെ പോകുന്നു ട്രോൾ മഴ.















