ദിസ്പൂർ: ട്രെയിൻ തട്ടി എട്ട് ആനകൾ ചരിഞ്ഞു. അസമിലെ ഹൊജായിയിൽ പുലർച്ചെയാണ് സംഭവം. സൈരംഗ്-ന്യൂഡൽഹി രാജധാനി എക്സ്പ്രസാണ് ആനക്കൂട്ടത്തെ ഇടിച്ചത്. ആനക്കൂട്ടത്തെ ഇടിച്ചതിന് പിന്നാലെ ലോക്കോമോട്ടീവും അഞ്ച് കോച്ചുകളും പാളം തെറ്റി. യാത്രക്കാർക്ക് ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
കൂട്ടത്തിലുണ്ടായിരുന്ന കുട്ടിയാന പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് വിവരം. അപകടത്തിന് പിന്നാലെ റെയിൽവേ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി നിരീക്ഷണം ഏർപ്പെടുത്തി. ഇത് മറ്റ് സർവീസുകളെയും ബാധിച്ചിട്ടുണ്ട്. യാത്രക്കാരെ ട്രെയിനിന്റെ മറ്റ് കോച്ചുകളിലെ ഒഴിഞ്ഞ ബെർത്തുകളിലേക്ക് മാറ്റി.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തുടനീളം ട്രെയിനുകൾ കൂട്ടിയിടിച്ച് 79 ആനകളാണ് ചരിഞ്ഞത്.















