ദിസ്പൂർ: അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന 19 ബംഗ്ലാദേശികൾ അറസ്റ്റിൽ. അസം പൊലീസും അതിർത്തി സുരക്ഷാസേനയും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്. പിടികൂടിയവരെ തിരികെ ബംഗ്ലാദേശിലേക്ക് അയച്ചു.
നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടക്കുന്ന ആളുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ഈ മാസം ആദ്യവും അസമിലെ നാഗോൺ ജില്ലയിൽ നിന്ന് 15 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പൊലീസ് ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയാണ്.
അസം ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും ബംഗ്ലാദേശ് അതിർത്തികളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബംഗ്ലാദേശിൽ നിലവിൽ നടക്കുന്ന ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ അതിർത്തികളിൽ കൂടുതൽ നിരീക്ഷണം ഏർപ്പെടുത്തി.















