ഇടുക്കി: വീട്ടിൽ അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ 57 വർഷം കഠിന തടവിന് വിധിച്ചു. 25കാരനായ മൂലമറ്റം പുത്തൻപുരയ്‌ക്കൽ അശ്വിൻ കണ്ണനെയാണ് പോക്‌സോ കോടതി ശിക്ഷിച്ചത്. തടവിന് പുറമേ മൂന്നേകാൽ ലക്ഷം രൂപ പിഴയും അടക്കണം. പിഴയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്‌ക്ക് നൽകണം
2020 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കരിങ്കുന്നം പൊലീസാണ് കേസ് അന്വേഷിച്ചത്. മെഡിക്കൽ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയായാണെന്ന് വ്യക്തമായി. ഡിഎൻഎ പരിശോധനയും നിർണ്ണായകമായി
വിചാരണയ്‌ക്കിടെ പ്രതി ഒളിവിൽ പോയിരുന്നു. പിന്നീട് കൊലക്കേസിൽ വീണ്ടും അറസ്റ്റിലാവുകയായിരുന്നു. പലതവണ ലൈംഗികമായി പീഡിപ്പിച്ചതിനാണ് 50 വർഷം കഠിന തടവും 2.75 ലക്ഷം രൂപ പിഴയും ജഡ്ജി ആഷ് കെ. ബാൽ വിധിച്ചത്.















